നടുറോഡില്‍ കാറുകള്‍ കൂട്ടിയിടിച്ചു തീ കത്തി; പിഞ്ചു കുഞ്ഞ് അദ്ഭുതകരമായി രക്ഷപെട്ടു; പിതാവ് മരിച്ചു; പിന്നാലെ വന്ന ലോറിയിലെ ഡാഷ് കാമറ പകര്‍ത്തിയ വീഡിയോ കാണം

അതിവേഗപാതയില്‍ സ്‌കിഡ് ചെയ്ത കാര്‍ നടുറോഡില്‍ മലക്കം മറിഞ്ഞു തീകത്തി. കാറിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞ് അദ്ഭുതരമായി രക്ഷപ്പെട്ടു. തൊട്ടുമുന്നില്‍ പോയ കാര്‍ മറിഞ്ഞുവരുന്ന കാറിലിടിച്ചു ഡിവൈഡറില്‍ തട്ടി മറിയുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പിന്നാലെ വന്ന ലോറിയുടെ ഡാഷ് കാമറയാണ് പകര്‍ത്തിയത്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലുള്ള എം5 മോട്ടോര്‍വേയിലാണ് സംഭവം. പിതാവും മാതാവും മരിച്ചെങ്കിലും കാറിന്റെ മുന്‍വശത്തെ സീറ്റിനടിയില്‍ കുടുങ്ങിപ്പോയ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ലോറി കാരണമായില്ലെന്നും വീഡിയോ തെളിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here