സ്‌കൂട്ടറിന്റെ ചക്രങ്ങളില്‍ ഹോണ്ടയുടെ ബജറ്റ് ബൈക്ക് വരുന്നു; കാഴ്ചയില്‍ ഒരാള്‍ക്കെന്നു തോന്നും; രണ്ടുപേര്‍ക്ക് പോകാം; വില 39500 രൂപ

ദില്ലി: ഹോണ്ടയുടെ ബജറ്റ് ബൈക്ക് വരുന്നു. സ്‌കൂട്ടറില്‍ ഉപയോഗിക്കുന്ന ചക്രങ്ങളിലാണ് നവി എന്നു പേരിട്ടിരിക്കുന്ന ബജറ്റ് ബൈക്ക് നിരത്തിലെത്തുക. ബൈക്ക് ദില്ലി ഓട്ടോ ഷോയില്‍ പുറത്തിറക്കി. 110 സിസിയായിരിക്കും നവി. കാഴ്ചയില്‍ ഒരാള്‍ക്കേ ഇരിക്കാന്‍ പറ്റൂവെന്നു തോന്നുവെങ്കിലും രണ്ടു പേര്‍ക്കു സുഖമായി യാത്രചെയ്യാം. കാഴ്ചയില്‍ മാത്രമല്ല, യാത്രയിലും പുതുമ നല്‍കുമെന്നാണ് പ്രതീക്ഷ. അടുത്തിടെ സിബി യുണികോണ്‍ നിരത്തിലേക്കു തിരിച്ചുവരുന്നതായി ഹോണ്ട വ്യക്തമാക്കിയിരുന്നു. ഹോണ്ട യുണിക്കോണ്‍ സിബി ഹോര്‍ണെറ്റ് എന്ന പേരില്‍ പുതുക്കി നിരത്തിലെത്തിച്ചതിനു പിന്നാലെയാണ് നവി വരുന്നത്.



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News