ഇന്ത്യക്കാര്‍ക്കും വംശീയ വെറിയോ? 21 വയസുകാരിയായ ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി മര്‍ദിച്ചു; കാര്‍ കത്തിച്ചു

ബംഗളുരു: ഇന്ത്യയിലും വംശീയ വെറി പടരുന്നോ എന്നു സംശയമുണര്‍ത്തി ബംഗളുരുവില്‍ ടാന്‍സാനിയന്‍ യുവതിക്കുനേരെ അക്രമം. ഇന്ത്യയില്‍ പഠനാവശ്യം എത്തിയ ഇരുപത്തൊന്നു വയസുകാരിയെ ബംഗളുരുവില്‍ ഒരു സംഘം ആളുകള്‍ നഗ്നയാക്കി മര്‍ദിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. ബംഗളുരു ഹേസാര്‍ഘട്ട റോഡിലാണ് സംഭവം.

കഴിഞ്ഞദിവസം ഒരു സുഡാന്‍കാരന്‍ ഓടിച്ച കാറിടിച്ച് ഇവിടെ നാട്ടുകാരിയായ ഒരു സ്ത്രീ മരിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് ടാന്‍സാനിയക്കാരിക്കു നേരെ അക്രമം നടന്നത്. സംഭവത്തിന് അരമണിക്കൂറിനു ശേഷമാണ് യുവതി ഇവിടെയെത്തിയത്. യുവതിയെ കാറില്‍നിന്നുവലിച്ചിറക്കി നഗ്നയാക്കുകയും കാര്‍ കത്തിക്കുകയുമായിരുന്നു. നഗ്നയാക്കി ആളുകള്‍ക്കു മുന്നിലൂടെ നടത്തിക്കുകയും ചെയ്തു. യുവതി ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ സമ്മതിച്ചില്ല. ഇന്നലെ ബംഗളുരുവില്‍ ആഫ്രിക്കക്കാരായ രണ്ടു വിദ്യാര്‍ഥികളുടെ കാറുകള്‍ അഗ്നിക്കിരയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News