എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു; കടം എഴുതിത്തള്ളും; തീരുമാനം പരിഗണിച്ച് സമരം അവസാനിപ്പിക്കുന്നതായി വിഎസ്

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക പുതുക്കി നിശ്ചയിക്കാന്‍ തീരുമാനം. 610 പേരെക്കൂടി പുതിയതായി പട്ടികയില്‍ ഉള്‍പ്പെടുത്തും. ദുരന്തബാധിതരുടെ എല്ലാ കടവും എഴുതിത്തള്ളുാനും തീരുമാനിച്ചു. തലസ്ഥാനത്ത് സര്‍ക്കാരും വിഎസിന്റെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

എന്‍ഡോസള്‍ഫാന്‍ ദുന്തബാധിതര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ സര്‍ക്കാര്‍ ധനസഹായം നല്‍കും. ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഈ മാസം അഞ്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ദുരന്ത ബാധിതരുടെ എണ്ണം 5387 ആയി പുതുക്കി നിശ്ചയിച്ചു. ദുരന്ത ബാധിതരെ മൂന്ന് വിഭാഗമായി വേര്‍തിരിച്ച് സഹായം നല്‍കും. കാന്‍സര്‍ ബാധിതരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തും. മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ അധികം ശമ്പളം നല്‍കും.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമര മുന്നണിയുമായി ചര്‍ച്ച നടത്തിയത്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിക്കൊപ്പം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ചര്‍ച്ചയുടെ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ തീരുമാനം പരിഗണിച്ച് സമരം അവസാനിപ്പിക്കുന്നതായി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News