ലാലു, ഫൈസി, അജു, ചാര്‍ളി; ‘നിങ്ങളാണ് എന്റെ ജീവിതം മാറ്റി മറിച്ചത് ‘ നാലു വര്‍ഷത്തെ സിനിമാ ജീവിതത്തിന് നന്ദി അറിയിച്ച് ദുല്‍ക്കര്‍; വാര്‍ഷികദിനത്തില്‍ ‘കലി’യുടെ കിടിലന്‍ പോസ്റ്ററും

നാലു വര്‍ഷം കൊണ്ട് സിനിമാ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ തന്നെ സഹായിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ച് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തിയതിന്റെ നാലാം വാര്‍ഷികദിനത്തില്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ പ്രേക്ഷകരോട് നന്ദി അറിയിച്ചത്.

‘മലയാള സിനിമാ ലോകത്തേക്ക് ഞാനെത്തിയിട്ട് ഇന്ന് നാല് വര്‍ഷമാകുന്നു. സിനിമാ പ്രവര്‍ത്തകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും വലിയ സ്‌നേഹമാണ് എനിക്ക് കിട്ടിയത്. എനിക്കിപ്പോള്‍ പറയാനാകുന്ന ഒരേയൊരു കാര്യം നന്ദി മാത്രമാണ്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒരുപാടൊരുപാട് നന്ദി. നിങ്ങളാണ് എന്റെ ജീവിതം മാറ്റി മറിച്ചത്, നിങ്ങള്‍ ചിന്തിക്കുന്നതിലും കൂടുതല്‍. സെക്കന്റ് ഷോ മുതല്‍ ചാര്‍ലി വരെ, അതൊരു യാത്ര തന്നെയായിരുന്നു. ‘- ദുല്‍ഖര്‍ പറയുന്നു.

It’s been four amazing years since i stepped foot in to this wonderful industry of ours. There’s been so much love from…

Posted by Dulquer Salmaan on Tuesday, February 2, 2016

ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ 2012 ഫെബ്രുവരി മൂന്നിനാണ് റിലീസ് ചെയ്തത്. തുടര്‍ന്ന് ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, ബാംഗ്ലൂര്‍ ഡേയ്‌സ്, വിക്രമാദിത്യന്‍, ഞാന്‍, 100 ഡേയ്‌സ് ഓഫ് ലൗ, ഒകെ കണ്‍മണി തുടങ്ങി ആ യാത്ര ചാര്‍ളി വരെ എത്തി നില്‍ക്കുന്നു.

സമീര്‍ താഹിറിനൊപ്പം വീണ്ടും ഒന്നിക്കുന്ന കലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളും നാലാം വാര്‍ഷികദിനത്തില്‍ താരം പുറത്തുവിട്ടു. പ്രേമം ഫെയിം സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളാണ് കലിയില്‍ ചിത്രീകരിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ഭാര്യ അഞ്ജലി ആയി എത്തുന്നത് സായി ആണ്. പ്രേമത്തിന് ശേഷം സായി പല്ലവി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കലി. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹീര്‍ ഒരുക്കുന്ന ചിത്രമാണ് കലി. സൗബീന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

So here’s the 1st look of my 2nd film with Sameer Ikka on a special day, today the 3rd of February marking my 4th year in the Industry !!! ☺️☺️☺️??????

Posted by Dulquer Salmaan on Wednesday, February 3, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News