പിഎസ്‌സി വിവരാവകാശനിയമത്തിന്റെ പരിധിയില്‍; ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറേണ്ടതില്ല; ജോലിഭാരം കൂട്ടുമെന്ന വാദങ്ങള്‍ കോടതി തള്ളി

ദില്ലി: പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറേണ്ടതില്ലെന്നും എന്നാല്‍ ബാക്കി വിവരങ്ങള്‍ കൈമാറണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എംവൈ ഇക്ബാലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

നിയമം ബാധകമാക്കിയാല്‍ ജോലിഭാരവും ചെലവും കൂടുമെന്നായിരുന്നു പിഎസ്‌സിയുടെ വാദം. എന്നാല്‍ പിഎസ്‌സിയുടെ വാദങ്ങള്‍ തള്ളിയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

2011ലെ ഹൈക്കോടതി വിധി ശരിവയ്ക്കുന്നതാണ് സുപ്രീംകോടതി വിധി. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സി സംശയത്തിനതീതമായി നിലകൊള്ളണമെന്നും വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുവഴി നടപടിക്രമങ്ങളിലെ സുതാര്യതയും പിഎസ്‌സിയുടെ വിശ്വാസ്യതയും കൂടുമെന്നുമായിരുന്നു ഹൈക്കോടതി വിധി. നടപടിക്രമം പാലിച്ച് മൂന്നാമതൊരു കക്ഷിയുടെ വിവരം നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News