സുധീരന് പിണറായിയുടെ മറുപടി; ആരോ എന്തോ പറയുന്നതു കേട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നതു സുധീരന് ചേര്‍ന്നതല്ല; കെപിസിസി പ്രസിഡന്റ് ഉമ്മന്‍ചാണ്ടിയുടെ പാവയായി

കൊച്ചി: ലാവലിന്‍ കേസില്‍ സുധീരന്‍ നിലപാടു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് വി എം സുധീരന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ മറുപടി. ലാവലിന്‍ കേസില്‍ കുറ്റാരോപിതര്‍ക്കെതിരേ തെളിവില്ലെന്നു കണ്ടു വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും ഒടുവില്‍ കേസ് തന്നെ കോടതി റദ്ദാക്കിയതാണെന്നും ആരോ എന്തോ പറയുന്നതു കേട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നതു വി എം സുധീരനു ചേര്‍ന്നതല്ലെന്നും നവകേരളമാര്‍ച്ചിനോട് അനുബന്ധിച്ചു വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു.

ലാവലിന്‍ കേസില്‍ വിശദീകരിക്കാന്‍ സിപിഐഎമ്മിന് യാതൊരു ഭയവുമില്ല. നേരത്തേ കേസ് വേഗം വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചതു താന്‍ തന്നെയാണ്. സ്വകാര്യമായ വിധിയല്ല കേസിലുണ്ടായത്. ഇതു സംബന്ധിച്ചു വിശദീകരിക്കാന്‍ സിപിഐഎമ്മിനു ഭയമില്ല. വേഗം വിചാരണ നടത്തണമെന്നാവശ്യപ്പെട്ടു കോടതിയില്‍ പോയയാളാണ് താന്‍. സ്വകാര്യമായ വിധിയല്ല. വാദവും പ്രതിവാദവും കഴിഞ്ഞു കുറ്റാരോപിതര്‍ക്കെതിരേ തെളിവില്ലെന്നു കണ്ടു കേസ് പോലും റദ്ദാക്കിയതാണു കോടതി. സുധീരന്‍ ഉമ്മന്‍ചാണ്ടിയുടെ പാവയാവുകയാണ്.

താന്‍ പ്രതിയല്ല, കുറ്റം പോലും ആരോപിക്കാന്‍ അര്‍ഹതയില്ലെന്നാണു കോടതി. പിന്നെന്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടുന്നത്. കേസ് വിധിയായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. സിബിഐയുടെ അപ്പീലും പോയതാണ്. അതിനൊരു നടപടിക്രമമുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോയി. ഇതു രാജ്യത്തെ നിയമത്തിന് അനുസൃതമായ നടപടിയാണോ എന്നു സുധീരന് അറിയുമോ? കേസില്‍ അപ്പീല്‍ പോകാന്‍ സിബിഐക്കേ അവകാശമുള്ളൂ. സംസ്ഥാനം ചാടിപ്പുറപ്പെട്ട സാഹചര്യങ്ങളിലൊക്കെ സുപ്രീം കോടതി അതിന് അര്‍ഹതയില്ലെന്നു പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസുകാരുടെ ഉപജാപക വൃത്തിയുടെ കാര്യത്തില്‍ സംശയമില്ല. ആരോ എന്തോ പറയുന്നതു കേട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സുധീരന് ചേര്‍ന്നതല്ലെന്നും പിണറായി പറഞ്ഞു.

സുധീരനെ സംബന്ധിച്ചുള്ള ആരോപണങ്ങളും പിണറായി പറഞ്ഞു. അബ്കാരികളുമായി സുധീരന്റെ ബന്ധത്തെക്കുറിച്ചു പിണറായി പറഞ്ഞു. ചില അബ്കാരികളുടെ മാനസപുത്രനാണെന്നാണ് സുധീരന്‍ അറിയപ്പെടുന്നത്. വ്യക്തിപരമായി ആരോപണം ഉന്നയിക്കുന്നതു തന്റെ ശീലമല്ല. പക്ഷേ, കൂടുതല്‍ വിറകൊണ്ടു പറയുമ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടിവരുമെന്നു പറഞ്ഞുകൊണ്ടു സുധീരനെതിരായി ചില പരാമര്‍ശങ്ങളും പിണറായി നടത്തിയത്. അബ്കാരികളുമായി സുധീരന്റെ ബന്ധം പലര്‍ക്കും അറിയാവുന്നതാണ്. താന്‍ നവകേരള മാര്‍ച്ചിന്റെ ഭാഗമായി തൃശൂരില്‍ എത്തിയപ്പോള്‍ പലരും ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞിരുന്നു. പലതും സുധീരന്‍ ചെയ്യുമെന്നു പോലും താന്‍ കരുതാത്തകാര്യങ്ങളാണ്. അക്കാര്യങ്ങള്‍ സുധീരനു വേണ്ടി ചെയ്തുകൊടുത്തയാളെന്നു പറഞ്ഞാണ് തന്നോടു വെളിപ്പെടുത്തല്‍ നടത്തിയത്. അതൊന്നും പരസ്യമായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.

അബ്കാരിയായ ഹിറ്റ്‌സ് മധുവിന്റെ കാറാണ് സുധീരന്‍ ഉപയോഗിച്ചിരുന്നത്. അബ്കാരികളുടെ മാനസ പുത്രനായി സുധീരന്‍ അറിയപ്പെടുന്നു. തൃശൂരിലെ സുധീരന്റെ അണികള്‍തന്നെ ഇതു പറഞ്ഞുനടക്കുന്നുണ്ട്. ഭാര്യയുടെ സഹോദരന്‍ ബാറിന്റെ പാര്‍ട്ണറാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് സുധീരന്‍ പറഞ്ഞത്. ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താവിന് ഒറ്റപ്പാലത്തു ബാറുണ്ടായിരുന്നു. സുധീരന്‍ നിലപാടുകളില്‍ പൊള്ളത്തരമുള്ളയാളാണെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News