മുസ്ലിം സമുദായം അമേരിക്കയുടെ അവിഭാജ്യഘടകമാണെന്ന് ഒബാമ; മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നവര്‍ക്ക് രാജ്യത്ത് സ്ഥാനം നല്‍കരുത്

വാഷിംഗ്ണ്‍: ഒരു ചെറിയ വിഭാഗത്തിന്റെ ആക്രമണപ്രവര്‍ത്തനങ്ങള്‍ മൂലം മുസ്ലീം സമുദായത്തെ മുഴുവന്‍ ഒറ്റപ്പെടുത്തുന്ന നടപടി അപലപനീയമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. മുസ്ലിം സമുദായം അമേരിക്കയുടെ അവിഭാജ്യഘടകമാണെന്നും ഒരു വിശ്വാസത്തിനെതിരായ ആക്രമണം എല്ലാ വിശ്വാസങ്ങള്‍ക്കും എതിരായ ആക്രമണമാണെന്നും ഒബാമ പറഞ്ഞു. ബാള്‍ട്ടിമോറിലെ പള്ളിയില്‍ മുസ്ലിമതവിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒബാമ.

മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം വച്ചുപൊറുപ്പിക്കാനാകില്ലെന്നും ഒബാമ പറഞ്ഞു. ഖുറാനിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഒബാമ പ്രസംഗം ആരംഭിച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ ഇസ്ലാമിന് പ്രധാന സ്ഥാനമാണ് ഉള്ളത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇസ്ലാം വഹിച്ച പങ്ക് വളരെ വലുതാണെന്നും മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നവര്‍ക്ക് രാജ്യത്ത് സ്ഥാനം നല്‍കരുതെന്നും ഒബാമ പറഞ്ഞു.

മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് ഒബാമയുടെ പ്രസംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News