മാതാവിന്റെ അറിവോടെ 12കാരിയെ മാനഭംഗപ്പെടുത്തി; ഗള്‍ഫിലേക്ക് കടന്ന കോതമംഗലം സ്വദേശിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; 25 ലക്ഷം നല്‍കി കേസൊതുക്കാന്‍ ശ്രമം

കൊച്ചി: മാതാവിന്റെ അറിവോടെ പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം ഗള്‍ഫിലേക്ക് കടന്ന കോതമംഗലം സ്വദേശിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോതമംഗലം സ്വദേശി ഷാജിക്ക എന്ന ഇബ്രാഹിമിനെതിരെയാണ് പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ലേഡീസ് ഹോസ്റ്റല്‍ ഉടമയും റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി കൂടിയാാണ് ഇബ്രാഹിം. ഇയാളുടെ വീട്ടിലെ ജോലിക്കാരിയുടെ മകളാണ് പീഡിപ്പിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. കടവന്ത്രയിലെ ഫഌറ്റിലും വാഗമണിലും വച്ച് മാനഭംഗപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മാതാവിന്റെ അറിവോടെയാണ് മാനഭംഗം നടന്നതെന്നും പൊലീസിനെ ഉദ്ധരിച്ച് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

2015 ഡിസംബര്‍ ഏഴിനാണ് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഉന്നത ഐപിഎസ് സമ്മര്‍ദംമൂലം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് അനാസ്ഥ കാണിച്ചിരുന്നു. പരാതിപ്പെടുന്നതിന് മുന്‍പ് പണം നല്‍കി കേസൊതുക്കാന്‍ ശ്രമം നടന്നിരുന്നു. 25 ലക്ഷം രൂപവരെ വിലപേശല്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേസ് വരുമെന്നായതോടെ പ്രതി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here