ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കാലുപിടിച്ച പ്രതിക്ക് മാപ്പു നല്‍കാന്‍ ഖാപ്പ് പഞ്ചായത്ത് തീരുമാനം; പരിഷ്‌കൃത സമൂഹത്തിന് അപമാനമായ ശിക്ഷ യുപിയില്‍

ബറേലി: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കാലുപിടിച്ച പ്രതിക്ക് ഖാപ്പ് പഞ്ചായത്തു മാപ്പു നല്‍കി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. പൊലീസ് സ്റ്റേഷനുമുന്നിലാണ് പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന ശിക്ഷ വിധിച്ച ഖാപ്പ് പഞ്ചായത്ത് ചേര്‍ന്നത്.

ജനുവരി 28നാണ് തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടു വനമേഖലയില്‍ ജോലി ചെയ്യുന്ന യുവതി ബലാത്സംഗത്തിന് ഇരയായത്. സഹപ്രവര്‍ത്തകര്‍ ഉച്ചയൂണിന് പോയ സമയത്തു തൊഴിലാളികളുടെ സൂപ്പര്‍വൈസറായ രോതാഷ് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.

യുവതി പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസുകാര്‍ തയാറായിരുന്നില്ല. ഗ്രാമമുഖ്യനെ വിളിച്ചുവരുത്തി പ്രശ്‌നം തീര്‍ക്കാനായിരുന്നു പൊലീസിന്റെ ശ്രമം. പൊലീസ് സ്റ്റേഷനിലെത്തിയ ഗ്രാമമുഖ്യന്‍ അപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷന്‍ മുറ്റത്തു ഖാപ് പഞ്ചായത്തുവിളിക്കുകയായിരുന്നു. തുടര്‍ന്നാണ് രോതാഷിനോടു യുവതിയുടെ കാലു പിടിക്കാന്‍ ആവശ്യപ്പെട്ടത്. രോതാഷ് ഇതു ചെയ്തതോടെ യുവതി മാപ്പു നല്‍കിയതായി പഞ്ചായത്ത് പ്രഖ്യാപിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നു മീര്‍ഗഞ്ച് ജില്ലാ പൊലീസ് മേധാവി കേസെടുക്കാന്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News