സാഹസികപാതകള്‍ കീഴടക്കാന്‍ എന്‍ഫീല്‍ഡിന്റെ ‘ഹിമാലയന്‍’ എത്തി; വില പ്രഖ്യാപനം മാര്‍ച്ച് പകുതിയോടെ; വീഡിയോ കാണാം

സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുറത്തിറങ്ങി. ദില്ലി ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായാണ് വാഹനം പുറത്തിറക്കിയത്. എന്നാല്‍ ഹിമാലയന്റെ വില കമ്പനി പുറത്ത് വിട്ടിട്ടില്ല. മാര്‍ച്ച് പകുതിയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി മേധാവി അറിയിച്ചു. വില രണ്ടു ലക്ഷത്തിന് താഴെയായിരിക്കുമെന്നാണ് വാഹനലോകത്ത് നിന്നുള്ള സൂചന.

എന്‍ഫീല്‍ഡിന്റെ നിലവിലുള്ള ബൈക്കുകളുടെ ഘടകങ്ങള്‍ ഉപയോഗിക്കാതെയാണ് ഹിമാലയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 411 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹിമാലയനിലുള്ളത്. 6500 ആര്‍.പി.എമ്മില്‍ 24.50 ബി.എച്ച്.പിയാണ് കരുത്ത്. 4000-5000 ആര്‍.പി.എമ്മില്‍ 32 എന്‍.എം ടോര്‍ക്കുമുണ്ട്. 220 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ് ബൈക്കിനുണ്ട്. 10,000 കിലോമീറ്റര്‍ ഇടവേളയില്‍ മാത്രം സര്‍വീസ് ചെയ്താല്‍ മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കഠിനമായ മലയിടുക്കുകളിലൂടെ ഹിമാലയന്‍ അനായാസ യാത്രാനുഭൂതി പകരുമെന്നും റോയല്‍ എന്‍ഫീല്‍ഡിന്റെ വര്‍ഷങ്ങളുടെ പ്രയത്‌നഫലമാണ് വാഹനമെന്ന് എംഡി സിദ്ധാര്‍ത്ഥലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News