പറവൂര്‍ പെണ്‍വാണിഭക്കേസ്; പെണ്‍കുട്ടിയുടെ പിതാവടക്കം മൂന്നു പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവ്

കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം മൂന്നു പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവ്. പെണ്‍കുട്ടിയുടെ പിതാവും ഒന്നാം പ്രതിയുമായ സുധീര്‍, നാലാം പ്രതിയും ഇടനിലക്കാരനുമായ നൗഷാദ്, അഞ്ചാം പ്രതിയം ഇടപാടുകാരനുമായ ഹരി എന്നിവര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ വിധിച്ചിരുന്നു.

പ്രതി പട്ടികയിലുണ്ടായിരുന്ന രണ്ട് പേരെ കോടതി വെറുതെ വിടുകയും ചെയ്തു. 2010 ജനുവരിയില്‍ കൊടുങ്ങല്ലൂരിലെ മേത്തലയില്‍ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. നേരത്തെ സമര്‍പ്പിച്ച 10 കുറ്റപത്രങ്ങളിലും പാളിച്ചകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് പാളിച്ചകള്‍ പരിഹരിച്ച് നല്‍കിയ 11-ാം കുറ്റപത്രത്തിലാണ് വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News