നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ വേണമെന്ന് സിപിഐഎം; മെയ് മാസത്തില്‍ വേണമെന്ന് കോണ്‍ഗ്രസ്; ഏപ്രില്‍ അവസാനം തന്നെ നടത്തണമെന്ന് ലീഗ്

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ നസീം സെയ്ദി ചര്‍ച്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ വേണമെന്നും വോട്ടര്‍ പട്ടികയില്‍ വിജ്ഞാപന തീയതി വരെ പേര് ചേര്‍ക്കാന്‍ അനുവദിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

ഏപ്രില്‍ ആദ്യ ആഴ്ചയിലോ പകുതിക്ക് ശേഷമോ തെരഞ്ഞെടുപ്പ് നടത്തണം. മെയ് മാസത്തിലേക്ക് നീട്ടിക്കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. വിഷു ആഘോഷങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാന വാരമോ മെയ് ആദ്യ ആഴ്ചയോ നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഏപ്രില്‍ അവസാനം തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുസ്ലീംലീഗ് ആവശ്യപ്പെട്ടു. ഒറ്റഘട്ടമായി വേണം തെരഞ്ഞെടുപ്പു നടത്തേണ്ടതെന്നും ലീഗ് ആവശ്യപ്പെട്ടു.

ഒറ്റദിവസം തന്നെ തെരഞ്ഞെടുപ്പ് വേണമെന്നും പ്രശ്‌നബാധിത ജില്ലകളിലും ബൂത്തുകളിലും കേന്ദ്രസേനയെയോ പുറത്തുനിന്നുള്ള സേനയെയോ വിന്യസിക്കണമെന്ന് തമ്പാനൂര്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ ജില്ലാ കളക്ടര്‍മാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News