പുതിയ മുഖവുമായി ട്വിറ്റര്‍; ട്വീറ്റുകള്‍ തരംതിരിച്ച് വായിക്കാം; അനായാസം കൈകാര്യം ചെയ്യാം

ഹോം പേജില്‍ അടിമുടി മാറ്റവുമായി മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്റര്‍. ലോഗിന്‍ ചെയ്യാതെ തന്നെ ട്വീറ്റുകള്‍ കാറ്റഗറി തിരിച്ച് വായിക്കാന്‍ സാധിക്കുന്ന പുതിയ ഹോം പേജ് നിലവില്‍ വന്നു. അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി മുതല്‍ എളുപ്പത്തില്‍ ട്വിറ്റര്‍ കൈകാര്യം ചെയ്യാമെന്നതും പുതിയ മാറ്റത്തിന്റെ പ്രത്യേകതയാണ്. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ യുഎസിലും ജപ്പാനിലും ആരംഭിച്ച മാറ്റം ഇന്ത്യയടക്കം 21 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു.

_88070393_twitter_homepage

ന്യൂസ്, ഫീച്ചേര്‍ഡ്, എന്റര്‍ടെയ്ന്‍മെന്റ്, സ്‌പോര്‍ട്‌സ്, മ്യൂസിക്, പൊളിറ്റിക്‌സ്, ഫുഡ് ആന്‍ഡ് ഫാഷന്‍, ബിസിനസ്, വുമണ്‍, എന്‍ജിഒ തുടങ്ങിയ കാറ്റഗറികളിലായി ഇനിമുതല്‍ ട്വീറ്റുകള്‍ വായിക്കാം. ഓരോ കാറ്റഗറിക്കും നിരവധി ഉപ കാറ്റഗറികളുമുണ്ട്.

ട്വിറ്ററിന്റെ മൊബൈല്‍ ആപ്പിലും പുതിയ പരിഷ്‌കാരം ലഭ്യമാണ്. ജനങ്ങളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയമാറ്റങ്ങള്‍. ഓരോ മാസവും 500 ദശലക്ഷം പേര്‍ സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യുന്നുവെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ 320 ദശലക്ഷം പേര്‍ക്ക് മാത്രമേ അക്കൗണ്ടുള്ളൂയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇക്കാര്യം കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരങ്ങളെന്ന് കമ്പനി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News