ഔദ്യോഗിക ബഹുമതികളില്ലാതെ ജസ്റ്റിസ് കെഎസ് പരിപൂര്‍ണ്ണന് വിട; ഔദ്യോഗിക ബഹുമതി നല്‍കാത്തത് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തത് കൊണ്ടെന്ന് വിശദീകരണം

കൊച്ചി: ജസ്റ്റിസ് കെഎസ് പരീപൂര്‍ണന്റെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്. സര്‍ക്കാര്‍ നല്‍കേണ്ട യാതൊരുവിധ ഔദ്വോഗിക ബഹുമതികളുമില്ലാതെയാണ് ജസ്റ്റിസ് കെഎസ് പരിപൂര്‍ണ്ണന്റെ സംസ്‌കാരചടങ്ങ് നടന്നത്. കൊച്ചി രവിപുരം ശ്മശാനത്തില്‍ ആയിലായിരുന്നു സംസ്‌കാര ചടങ്ങ്.

1980 മുതല്‍ പതിനാല് വര്‍ഷം ജസ്റ്റിസ് കൃഷ്ണസ്വാമി സുന്ദര പരിപൂര്‍ണന്‍ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു. 1994 ല്‍ സുപ്രീം കോടതി ജഡ്ജിയായ അദ്ദേഹം 1997 വരെ ആ സ്ഥാനത്തും തുടര്‍ന്നു. ഇത്ര ബഹുമാന്യ വ്യക്തിത്വമായിട്ടും അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹുമതികളില്ലാതെ നടന്നതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതാണ് കാരണമെന്നാണ് അധികൃതരുടെ വാദം.

അണുബാധ, ശ്വാസകോശ, കരള്‍, ഹൃദ് രോഗങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ജസ്റ്റിസ് കെഎസ് പരിപൂര്‍ണ്ണന്‍ ഇന്നലെ രാത്രി ഒന്‍പത് മണിയോടെ അന്തരിച്ചു. പന്ത്രണ്ടര വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം നാല് മണിയോടെയാണ് രവിപുരം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News