ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസ്; മുന്‍ മുഖ്യമന്ത്രി അശോക് ചവാന് തിരിച്ചടി; വിചാരണയ്ക്ക് ഗവര്‍ണ്ണറുടെ അനുമതി

ദില്ലി: ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി കേസില്‍ മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി അശോക് ചവാന് തിരിച്ചടി. ചവാനെ വിചാരണ ചെയ്യാന്‍ സിബിഐ ക്ക് മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ അനുമതി നല്‍കി. ബിജെപിയുടെ ഗൂഡാലോചനയാണ് നീക്കത്തിന് പിന്നിലെന്ന് അശോക് ചവാന്‍ പ്രതികരിച്ചു.

അശോക് ചവാനെതിരെ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വിചാരണയ്ക്ക് അനുമതി വേണമെന്നും കാട്ടി സിബിഐ നല്‍കിയ അപേക്ഷ ഗവര്‍ണ്ണര്‍ സി വിദ്യാസാഗര്‍ റാവു അംഗീകരിച്ചു. മന്ത്രിസഭയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് ഗവര്‍ണ്ണര്‍ വിചാരണയ്ക്ക് അനുമതി നല്‍കിയത്.

നേരത്തെ സിബിഐ നല്‍കിയ അപേക്ഷ മുന്‍ ഗവര്‍ണ്ണര്‍ ആര്‍ ശങ്കരനാരായണന്‍ നിഷേധിച്ചിരുന്നു. കാര്‍ഗില്‍ യൂദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ വിധവകള്‍ക്കായി നിര്‍മ്മിച്ച് ഫല്‍റ്റുകള്‍ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കി എന്നാണ് ചവാനെതിരെയുള്ള കേസ്. ഗൂഡാലോചന വിശ്വാസ വഞ്ചന ഉല്‍പ്പെടെയുള്ള വകുപ്പുകളാണ് ചവാനെതിരെ ചുമത്തിയിരിക്കുന്നത്.

2010ല്‍ ആദര്‍ശ ഫ് ളാറ്റ് കുംഭകോണ ആരോപണത്തെ തുടര്‍ന്നാണ് അശോക് ചവാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. 2012 മുതല്‍ സിബിഐ അന്വേഷിക്കുന്ന കേസില്‍ അശോക് ചവാന്‍ ഉള്‍പ്പെടെ 13 പേരെയാണ് സിബിഐ പ്രതി ചേര്‍ത്തിരിക്കുന്നത്. വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ നടപടി ബിജെപിയുടെ ഗൂഡാലോചനയാണന്ന് അശോക് ചവാന്‍ പ്രതികരിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്നും ചവാന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News