എറണാകുളം വടുതലയില്‍ പിവിസി പൈപ്പിന് തീപിടിച്ചു; ആളപായമില്ല; കടുത്ത ചൂടിനെ തുടര്‍ന്നാകാം തീ പിടിത്തമുണ്ടായതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

കൊച്ചി: എറണാകുളം വടുതല പേരണ്ടൂര്‍ കനാലിന് സമീപം പിവിസി പൈപ്പിന് തീ പിടിച്ചു. ആളപായമോ മറ്റ് നാശ നഷ്ടങ്ങളോ ഉണ്ടായിട്ടില്ല. കുടിവെള്ള പദ്ധതിക്ക് ഉപയോഗിച്ച പൈപ്പിന്റെ ബാക്കി പ്രദേശത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു. കടുത്ത ചൂടിനെ തുടര്‍ന്നാകാം തീ പിടിത്തമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൈപ്പുകള്‍ക്ക് തീ പിടിച്ചത്. ആളി പടര്‍ന്ന തീ ഫയര്‍ ഫോഴ്‌സിന്റെ മൂന്ന് മണിക്കൂറത്തെ ശ്രമഫലത്തെ തുടര്‍ന്നാണ് പൂര്‍ണമായും കെടുത്താനായത്. മൂന്ന് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ക്ക് പുറമെ പേരണ്ടൂര്‍ കനാലില്‍ നിന്നും വെള്ളം മോട്ടോറിനടിച്ചുമാണ് തീ കെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News