വിജിലന്‍സ് എസ്പി സുകേശനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ; ബാര്‍ കോഴക്കേസില്‍ ബിജു രമേശുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന് ആരോപണം

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി സുകേശനെതിരെ അന്വേഷണം. ബാര്‍ കോഴയില്‍ ബാറുടമ ബിജു രമേശുമായി ഗൂഡാലോചന നടത്തി എന്നാണ് ആരോപണം. ആരോപണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. മന്ത്രിമാര്‍ക്കെതിരായ പേര് പറയാന്‍ സുകേശന്‍ പ്രേരിപ്പിച്ചു എന്നാണ് ആരോപണം. വിജിലന്‍സ് ഡയറക്ടര്‍ ആണ് ആഭ്യന്തര സെക്രട്ടറിക്ക് ശുപാര്‍ശ കൈമാറിയത്.

കോടതിയില്‍ നല്‍കിയ ശബ്ദരേഖയില്‍ പ്രസ്തുത ഗൂഡാലോചനയ്ക്ക് തെളിവുണ്ടെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുകേശനെതിരായ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണ ശുപാര്‍ശ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News