കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് പാളംതെറ്റി; അപകടത്തില്‍പ്പെട്ടത് നാലു ബോഗികള്‍; പത്തോളം പേര്‍ക്ക് പരുക്ക്

ബംഗളൂരു: കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് പാളംതെറ്റി. നാലു ബോഗികളാണ് പാളം തെറ്റിയത്. കര്‍ണാടകയിലെ സോമനായകംപെട്ടിക്കും തച്ചൂരിനും ഇടയിലാണ് സംഭവം. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ തിരുപ്പന്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. യാത്രക്കാരെ ബംഗളൂരുവില്‍ എത്തിക്കാന്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. നാല് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News