പൊലീസ് അസോസിയേഷന് 20 ലക്ഷം കൈമാറിയെന്ന് സരിത; ലൈംഗികാരോപണത്തില്‍ തെളിവുകള്‍ കൈമാറി; ഫോണ്‍ രേഖകളും സരിത പുറത്തുവിട്ടു

കൊച്ചി: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സരിതാ നായര്‍ സോളാര്‍ കമ്മീഷന് കൈമാറി. മുദ്രവച്ച കവറിലാണ് സരിത തെളിവുകള്‍ കൈമാറിയത്. മറ്റ് തെളിവുകള്‍ നാളെ ഉച്ചയ്ക്ക് ഹാജരാക്കുമെന്ന് സരിത പറഞ്ഞു.

പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ നല്‍കിയെന്നും സരിത കമ്മീഷന് മുമ്പാകെ പറഞ്ഞു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജിആര്‍ അജിത്തിനാണ് പണം നല്‍കിയതെന്ന് സരിത മൊഴി നല്‍കി. 2013 മെയില്‍ സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ബ്ലോക്കില്‍ വച്ചാണ് അജിത്തിന് പണം നല്‍കിയത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സോളാര്‍ പദ്ധതി നടപ്പാക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും പദ്ധതി നടപ്പാക്കാന്‍ അന്നത്തെ നോര്‍ത്ത് സോണ്‍ എഡിജിപി ശങ്കര്‍ റെഡ്ഢി ഉത്തരവിറക്കിയിരുന്നെന്നും സരിത മൊഴി നല്‍കി. പണം ലഭിച്ച ശേഷമാണ് ഉത്തരവിറക്കിയത്. മാത്രമല്ല പൊലീസ് അസോസിയേഷന്റെ സ്മരണികയില്‍ നല്‍കാന്‍ ടീം സോളാറിന്റെ പരസ്യം നല്‍കിയിരുന്നുയെന്നും സരിത മൊഴി നല്‍കി. ജോപ്പന്റെ മെയിലിലേക്കാണ് പരസ്യത്തിന്റെ വിശദാംശങ്ങള്‍ അയച്ചു കൊടുത്തത്. എന്നാല്‍ സ്മരണിക ഇറങ്ങും മുന്‍പ് താന്‍ അറസ്റ്റിലായെന്നും സരിത പറഞ്ഞു. പണം നല്‍കിയ കാര്യം സോളാര്‍ കമ്മീഷന് മുന്നില്‍ പറയരുതെന്ന് പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടെന്നും സരിത കമ്മീഷന്‍ മുമ്പാകെ പറഞ്ഞു.
സോളാര്‍ പദ്ധതിയെ കുറിച്ച് എംഐ ഷാനവാസ് എംപിയോട് ചര്‍ച്ച നടത്തിയിരുന്നുയെന്നും സരിത മൊഴി നല്‍കി. എംപിയുടെ പി.എ കോഴിക്കോട് ജില്ലയിലും വയനാട് ജില്ലയിലും ആവശ്യമായ എല്ലാ സഹായവും ചെയ്ത് തരാമെന്ന് ഉറപ്പ് നല്‍കിയെന്നും സരിത പറഞ്ഞു. കമ്മീഷന് നല്‍കിയ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ നാളെ നല്‍കാമെന്ന് സരിത അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നുമുള്ള ഫോണില്‍ നിന്ന് 50 തവണ വിളിച്ചു. ബെന്നി ബഹനാന്‍ 8 തവണയും വിഷ്ണുനാഥ് 183 തവണയും വിളിച്ചു. മോന്‍സ് ജോസഫ് 164 തവണയും ഹൈബി ഈഡന്‍ 65 തവണയും കെസി വേണുഗോപാല്‍ 57 തവണയും എപി അനില്‍ കുമാറിനെ 26 തവണയും തിരുവഞ്ചൂരിനെ 13 തവണ വിളിച്ചു. ടെന്നി ജോപ്പനുമായി 1736 തവണ ഫോണില്‍ സംസാരിച്ചു. ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ ദില്ലിയില്‍ വച്ച് കണ്ടിരുന്നു. കേന്ദ്രമന്ത്രി പളനി മാണിക്യത്തെ കാണാന്‍ ചെന്നിത്തല സൗകര്യമൊരുക്കിയെന്നും ജോസ് കെ മാണിയെ രണ്ട് തവണ നേരില്‍ കണ്ടിട്ടുണ്ടെന്നും സരിത പറഞ്ഞു. അബ്ദുള്ള കുട്ടിയെ വിളിച്ചത് 13 തവണ, നേരില്‍ കണ്ടത് മൂന്ന തവണയാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. പിഎയുടെ ഫോണിലൂടെ മുഖ്യമന്ത്രിയുമായി പതിനഞ്ച് പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. 66ല്‍ തുടങ്ങുന്ന നമ്പറില്‍ നിന്ന് മുഖ്യമന്ത്രി വിളിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News