12 ദിവസം; എട്ട് രാജ്യങ്ങള്‍; 2500 താരങ്ങള്‍; സാഫ് ഗെയിംസിന് ഇന്ന് ഗുവാഹത്തിയില്‍ തിരിതെളിയും

ഗുവാഹത്തി: പന്ത്രണ്ടാമത് സാഫ് ഗെയിംസിന് ഇന്ന് അസമിലെ ഗുവാഹത്തിയില്‍ തിരിതെളിയും. ഈ മാസം പതിനാറ് വരെ ഗുവാഹത്തിയിലും മേഘാലയിലെ ഷില്ലോംഗിലുമാണ് ഗെയിംസ് നടക്കുക. വൈകീട്ട് അഞ്ച് മണിക്ക് ഗുവാഹത്തിയിലെ സാരുസജായി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസ് ഉദ്ഘാടനം ചെയ്യും.

എട്ട് രാജ്യങ്ങളില്‍ നിന്നായി 24 കായികഇനങ്ങളില്‍ 2500 താരങ്ങളാണ് പങ്കെടുക്കുക. അത്‌ലറ്റിക്‌സില്‍ 11 മലയാളി താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. ഉദ്ഘാടന വേദിയിലാണ് അത്‌ലറ്റിക്‌സും ഫുട്‌ബോള്‍ സെമി, ഫൈനല്‍ എന്നിവ നടക്കുക. നാളെയാണ് ഷില്ലോംഗിലെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

തിഖോര്‍ എന്ന ഒറ്റ കൊമ്ബന്‍ കാണ്ടാമൃഗമാണ് ഗെയിംസിന്റെ ഭാഗ്യചിഹ്നം. കവി, സംഗീതജ്ഞന്‍, ഗായകന്‍ തുടങ്ങി നിലകളില്‍ തിളങ്ങിയ ഭൂപന്‍ ഹസാരികയുടെ ഈ ഭൂമി ഒരു കളിക്കളം എന്നു തുടങ്ങുന്ന അസമീസ് ഗാനമാണ് തീം സോംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel