അല്‍ഫോണ്‍സിന്റെയും കൂട്ടരുടെയും ‘അവിയല്‍’ റെഡി; ഫസ്റ്റ് ലുക്ക് ടീസര്‍ കാണാം

അല്‍ഫോന്‍സ് പുത്രനും നാല് സംവിധായകരും ചേര്‍ന്നൊരുക്കുന്ന സിനിമാ സമുച്ചയം അവിയലിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്‌റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് അവിയലില്‍ സംവിധാനപങ്കാളികളാകുന്നത്. നിവിന്‍ പോളി, ബോബി സിംഹ, ദീപക് പരമേഷ്, രോഹിത്ത് നന്ദകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

മലയാളത്തിലും തമിഴിലുമായാണ് അവിയല്‍ നിര്‍മ്മിക്കുന്നത്. ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യും. പ്രമുഖ തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മ്മാണത്തിലാണ് അവിയല്‍ ഒരുക്കുന്നത്.

പ്രേമത്തിന്റെ വന്‍വിജയത്തിന് ശേഷമാണ് ഹ്രസ്വചിത്രവുമായി അല്‍ഫോണ്‍സ് പുത്രന്‍ എത്തുന്നത്. നേരത്തെ നിവിന്‍ പോളിയെയും ബോബി സിംഹയെയും കേന്ദ്രകഥാപാത്രങ്ങളാക്കി എലി എന്ന ഹ്രസ്വചിത്രം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയിരുന്നു. നേരം, പ്രേമം എന്നീ രണ്ടുസിനിമകളാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്തത്. രണ്ടിലും നിവിന്‍ പോളിയായിരുന്നു നായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News