കഴിഞ്ഞ അഞ്ചു വര്‍ഷം ഉമ്മന്‍ചാണ്ടി കമ്പനിയുടെ സുവര്‍ണകാലഘട്ടം; ജനങ്ങള്‍ക്കത് കഷ്ടക്കാലമായിരുന്നെന്നും പിണറായി വിജയന്‍

കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കഴിഞ്ഞ അഞ്ച് വര്‍ഷം ഉമ്മന്‍ ചാണ്ടി ആന്‍ഡ് കമ്പനിയുടെ സുവര്‍ണ കാലഘട്ടമായിരുന്നുവെന്നും ജനങ്ങള്‍ക്കത് കഷ്ടക്കാലമായിരുന്നെന്നും പിണറായി പരിഹസിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം സുവര്‍ണ കാലഘട്ടമായിരുന്നുവെന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടിയായാണ് പിണറായി ഇക്കാര്യം പറഞ്ഞത്.

എസ്പി സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത് സര്‍ക്കാരിന്റെ വരുതിയിലാക്കാനുള്ള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണ്. മൂന്ന് ഡിജിപിമാരെ മറികടന്ന് എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത് കോണ്‍ഗ്രസിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News