സമരമുഖത്ത് പ്രായം തളര്‍ത്താത്ത പോരാളിയായി വിഎസ്; പ്രതിപക്ഷ സമരത്തിന് മുദ്രാവാക്യം വിളിച്ച് വിഎസ്; ഏറ്റുവിളിച്ച് നേതാക്കളും പ്രവര്‍ത്തകരും

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ സമരമുഖത്ത് പ്രായം തളര്‍ത്താത്ത പോരാളിയായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. നിയമസഭയ്ക്ക് മുന്നിലെ പ്രതിപക്ഷ സമരത്തിന് വിഎസ് ആണ് മുദ്രാവാക്യം വിളിച്ചത്. വിഎസിന്റെ മുദ്രാവാക്യങ്ങള്‍ എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളും പ്രവര്‍ത്തകരും ആവേശത്തോടെയാണ് ഏറ്റുവിളിച്ചത്. അഴിമതി ആരോപണ വിധേയരായ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള മന്ത്രിമാരുടെ രാജിയാവശ്യപ്പെട്ട് ഇടതുപക്ഷം നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടയിലായിരുന്നു വിഎസിന്റെ മുദ്രാവാക്യങ്ങള്‍.

വിഎസ് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here