ഗായിക ഷാന്‍ ജോണ്‍സണ്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

ചെന്നൈ: പുതുതലമുറയിലെ പിന്നണി ഗായിക ഷാന്‍ ജോണ്‍സണെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ ഫ് ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ മകളാണ് ഷാന്‍. പുതിയ ഒരുപിടി ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട് ഷാന്‍.

തമിഴ് സിനിമയായിരുന്നു ഷാനിന്റെ തട്ടകം. പ്രെയ്‌സ് ദ ലോര്‍ഡ്, എങ്കേയും എപ്പോതും, പറവൈ, തിര എന്നീ സിനിമകളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയതും ഷാനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here