സേഠ് നാഗ്ജി ഫുട്‌ബോള്‍; ആദ്യ വിജയം അത്‌ലറ്റികോ പെരാനന്‍സിന്

കോഴിക്കോട്: സേഠ് നാഗ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ് അത്‌ലറ്റികോ പെരാനന്‍സിന് വിജയം. ഇംഗ്ലീഷ് ക്ലബ് വാറ്റ്‌ഫെഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പെരാനന്‍സ് തോല്‍പിച്ചത്. ബ്രസീലിയന്‍ കരുത്തില്‍ പെരാനെയ്ന്‍സിനായിരുന്നു തുടക്കം മുതല്‍ മേല്‍ക്കൈ. ആദ്യ പകുതിയില്‍ നാല് സുവര്‍ണാവസരങ്ങളാണ് പരാനെയ്ന്‍സിന് ലഭിച്ചത്. ജാവോ പെഡ്രോ ബോക്‌സില്‍ നിന്ന് തൊടുത്ത രണ്ട് കിടിലന്‍ ഷോട്ട് അല്‍പം ആയാസപ്പെട്ടു തന്നെയാണ് വാറ്റ്ഫഡ് ഗോളി ലൂയ് സിംപ്‌സണ്‍ തടഞ്ഞത്.

27-ാം മിനിറ്റില്‍ വാറ്റ്‌ഫോഡിനും ലഭിച്ചു ഒരു സുവര്‍ണാവസരം. കളിയുടെ ഗതിക്ക് വിപരീതമായി ലഭിച്ച അവസരം അലെക്‌സ് ജാക്കുബൈക്ക് പുറത്തേക്ക് അടിച്ചു പാഴാക്കി. 40-ാം മിനിറ്റില്‍ കിട്ടിയ കോര്‍ണറും പെരാനന്‍സ് പാഴാക്കി. 42-ാം മിനിറ്റില്‍ ജേഴ്‌സണ്‍ ഗാല്‍ഡിനോ എടുത്ത ഫ്രീക്കിക് ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതി തുടങ്ങിയതോടെ കളി മാറി. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച പെരാനന്‍സ് 60ാം മിനിറ്റില്‍ ലൂയി സോറസിലൂടെ ആദ്യ ഗോള്‍ സ്വന്തമാക്കി.ആദ്യ ഗോളിന്റെ ആഘോഷം മാറുന്നതിന് മുന്‍പ് തന്നെ ജാവോ പെട്രോയിലൂടെ 62ാം മിനിറ്റില്‍ പെരാനന്‍സ് വീണ്ടും ഗോള്‍വല കുലുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News