രോഗിയായ ആരാധികയെ തേടി ഡേവിഡ് ബെക്കാമിന്റെ വീഡിയോ സന്ദേശം; എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് ആശംസ; വീഡിയോ കാണാം

രോഗക്കിടക്കയില്‍ കഴിയുന്ന ആരാധകനെ തേടി ഡേവിഡ് ബെക്കാം എത്തി. വീഡിയോ സന്ദേശത്തിന്റെ രൂപത്തിലാണ് ബെക്കാം തന്റെ ആരാധകനെ തേടിയെത്തിയത്. ഷോള്‍ ഹോപ്കിന്‍സ് എന്ന 19കാരിയായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധികയ്ക്കാണ് ബെക്കാം വീഡിയോ സന്ദേശത്തിലൂടെ ആശംസ നേര്‍ന്നത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന അപൂര്‍വരോഗം ബാധിച്ച് മരണക്കിടക്കയില്‍ കഴിയുകയാണ് ഷോള്‍ ഹോപ്കിന്‍സ്. തന്റെ ഇഷ്ടടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരവും തന്റെ എക്കാലത്തെയും ആരാധനാമൂര്‍ത്തിയുമായ ബെക്കാമിനെ നേരിട്ട് കാണണമെന്ന് ഹോപ്കിന്‍സ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ബെക്കാം ആരാധികയ്ക്ക് വീഡിയോ സന്ദേശം അയച്ചത്.

14 സെക്കന്‍ഡ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. വീഡിയോയില്‍ ബെക്കാം പറയുന്നത്. താങ്കള്‍ നല്ല സുഖമില്ലാതെ കിടക്കുകയാണെന്ന് എന്റെ സുഹൃത്ത് ക്രിസ് പറഞ്ഞാണ് അറിഞ്ഞത്. താങ്കള്‍ക്ക് മംഗളാശംസകള്‍ നേരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ എത്രയും വേഗം സുഖപ്പെടുമെന്നും ആശുപത്രി വിടുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. ഇത്രയുമാണ് വീഡിയോ സന്ദേശത്തിലുള്ളത്. ഇനി രണ്ടു വര്‍ഷം മാത്രമാണ് ഡോക്ടര്‍മാര്‍ ഷോള്‍ ഹോപ്കിന്‍സിന് ആയുസ് കല്‍പിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel