സരബ്ജിത്തിലെ രണ്‍ദീപ് ഹൂഡയെ കണ്ടാല്‍ ഞെട്ടും; കഥാപാത്രത്തിനായി കുറച്ചത് 28 കിലോഗ്രാം തൂക്കം; സരബ്ജിത്തിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മുംബൈ: തന്റെ എല്ലാ ചിത്രങ്ങളിലും അമ്പരപ്പിക്കുന്ന എന്തെങ്കിലും ആരാധകര്‍ക്കായി കാത്തുവയ്ക്കാറുണ്ട് രണ്‍ദീപ് ഹൂഡ. ഇത്തവണയും ഉണ്ട് ഹൂഡയുടെ വക ഒരു സര്‍പ്രൈസ്. രണ്‍ദീപിന്റെ പുതിയ ചിത്രമായ സരബ്ജിത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കണ്ടാല്‍ ഇക്കാര്യം വ്യക്തമാകും. സരബ്ജിത്ത് എന്ന കഥാപാത്രത്തിനായി രണ്‍ദീപ് ഹൂഡ കുറച്ചത് 28 കിലോഗ്രാം തൂക്കമാണ്. രണ്‍ദീപിന്റെ കൂടെ നില്‍ക്കുന്ന ചിത്രം സംവിധായകന്‍ ഓമംഗ് കുമാറാണ് ട്വീറ്റ് ചെയ്തത്.

പാകിസ്താന്‍ ശിക്ഷിച്ച ഇന്ത്യന്‍ കര്‍ഷകനായിരുന്ന സരബ്ജിത് സിംഗിന്റെ ജീവിതകഥയാണ് ചിത്രം. സരബ്ജിത്തിനായി പോരാടിയ സഹോദരി ദല്‍ബീര്‍ കൗറിന്റെ കഥയും ചിത്രത്തില്‍ പറയുന്നു. ഐശ്വര്യ റായ് ആണ് ദല്‍ബീറിന്റെ വേഷം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News