ആര്യാടന്‍ മുഹമ്മദ് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് സരിത; മന്ത്രിമാരും എംഎല്‍എമാരും മോശമായി പെരുമാറി; കത്തിന്റെ പകര്‍പ്പ് പീപ്പിളിന്; ഡിജിറ്റല്‍ തെളിവുകള്‍ ഇന്ന് കൈമാറും

കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത എസ് നായര്‍ ഇന്ന് നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ കൈമാറും. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ മുദ്ര വെച്ച കവറില്‍ സരിത ഇന്നലെ കമ്മീഷന് കൈമാറിയിരുന്നു. കഴിഞ്ഞ ആറു ദിവസങ്ങളില്‍, കമ്മീഷന്‍ വിസ്താരത്തിനിടെ മുഖ്യമന്ത്രി കോഴ വാങ്ങിയതുള്‍പ്പടെ പ്രധാന വിവരങ്ങളും തെളിവുകളും നല്‍കിയിരുന്നു. കക്ഷികളുടെ അഭിഭാഷകരും സര്‍ക്കാര്‍ അഭിഭാഷകനും ഇന്ന് സരിതയെ ക്രോസ് വിസ്താരം ചെയ്യും. അതോടൊപ്പം ബിജു രാധാകൃഷ്ണനും ഇന്ന് സരിതയെ വിസ്തരിക്കും.

വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് സരിത ജുഡീഷ്യല്‍ കമ്മീഷനില്‍ നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു. കമ്പനിയുടെ ആവശ്യങ്ങള്‍ക്കായി പലതവണ ആര്യാടന്‍ മുഹമ്മദിനെ കണ്ടിട്ടുണ്ട്. തന്റെ അച്ഛന്റെ പ്രായമുള്ള ആളാണ് ആര്യാടന്‍ മുഹമ്മദ്. എന്റെ അച്ഛന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അച്ഛന്റെ പ്രായമുള്ള ആര്യാടന്‍ മുഹമ്മദില്‍ നിന്നാണ് മോശം പെരുമാറ്റമുണ്ടായത്. റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍ എന്ന കമ്പനി രൂപീകരണവുമായി പലതവണ കാണേണ്ടി വന്നപ്പോഴായിരുന്നു ഇതെന്നും സരിത ഇന്നലെ കമ്മീഷന്‍ മുമ്പാകെ പറഞ്ഞു.

കമ്പനി ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി അടക്കം പല മന്ത്രിമാരെയും എംഎല്‍എമാരെയും നേരില്‍ കണ്ടിട്ടുണ്ട്. ഇവരില്‍ പലരില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും സരിത കമ്മീഷനില്‍ നല്‍കിയ കത്തില്‍ പറയുന്നു. പത്തനംതിട്ട ജയിലില്‍ കഴിയവേ സരിത എഴുതിയ കത്താണ് കമ്മീഷനില്‍ ഹാജരാക്കിയത്. സരിതയും നേതാക്കളുമായി അവിഹിതബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ചുള്ള സത്യാവസ്ഥ സീല്‍ ചെയ്ത കവറില്‍ നല്‍കാന്‍ കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് കമ്മീഷനില്‍ ഹാജരാക്കിയത്.

Saritha-Letter
മുഖ്യമന്ത്രി, ജോപ്പന്‍, സലിംരാജ്, തോമസ് കുരുവിള, കെ.സി വേണുഗോപാല്‍, അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്, കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ്.കെ.മാണി, എംഐ ഷാനവാസ്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ടി.സിദ്ദിഖ് എന്നിവരുമായി ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ സരിത കമ്മീഷനില്‍ ഹാജരാക്കിയിരുന്നു. ഇത് സോളാര്‍ വിഷയമായിരുന്നോ എന്ന് കമ്മീഷന്‍ അഭിഭാഷകന്‍ ചോദിച്ചപ്പോള്‍ അതു മാത്രമായിരുന്നില്ല, വ്യക്തിപരമായി പലതും ഉണ്ടായിരുന്നുവെന്ന് സരിത മറുപടി നല്‍കി.

Saritha-Letter-1

2013ല്‍ അറസ്റ്റിലാകുന്നതിനു 6 മാസം മുമ്പ് തന്റെ യഥാര്‍ത്ഥ പേര് സരിത എസ് നായര്‍ ആണെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്ന് സരിത മൊഴി നല്‍കി. മല്ലേലില്‍ ശ്രീധരന്‍ നായരില്‍ നിന്ന് വാങ്ങിയ തുകയുടെ ഒരു ഭാഗമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ഇതുസംബന്ധിച്ച ബാങ്ക് രേഖകള്‍ പൊലീസിന്റെ പക്കലുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ക്യാമ്പ് ഹൗസിലും കടുത്തുരുത്തി പഞ്ചായത്തിലും ടീം സോളാര്‍, സോളാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എംആര്‍ അജിത് കുമാര്‍ ആയിരുന്നു അന്ന് കമ്മീഷണറെന്നും സരിത വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News