സംസ്ഥാനത്ത് വില്‍പ്പനയ്‌ക്കെത്തുന്ന തേയിലയില്‍ വ്യാപക മായം; മൂവായിരം കിലോ ചായപ്പൊടികള്‍ പിടികൂടി; പിടിച്ചെടുത്തത് ഹോട്ടലുകളില്‍ വിതരണം ചെയ്യാനെത്തിച്ച തേയില

തൃശൂര്‍: സംസ്ഥാനത്ത് വില്‍പ്പനയ്‌ക്കെത്തുന്ന തേയിലയില്‍ വ്യാപകമായി മായം കലര്‍ത്തുന്നതായി കണ്ടെത്തല്‍. തൃശൂര്‍ മണ്ണൂത്തിയിലെ അനധികൃത കേന്ദ്രത്തില്‍ നിന്ന് മൂവായിരം കിലോ ചായപ്പൊടികള്‍ പിടികൂടി. കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് ഹോട്ടലുകളില്‍ വിതരണം ചെയ്യാനെത്തിച്ച തേയിലയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് വിതരണത്തിനെത്തിച്ച മൂവായിരം കിലോ തേയിലയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്. ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമ നിറം കലര്‍ത്തിയാണ് തേയില വിപണനം നടത്തിവന്നത്. ഹോട്ടലുകളും തട്ടുകടകളുമാണ് മയൂരി എന്ന ബ്രാന്‍ഡിലെത്തുന്ന ചായപ്പൊടിയുടെ ആവശ്യക്കാര്‍. തുച്ഛമായ വിലയില്‍ ലഭിക്കുമെന്നതിനാല്‍ സംസ്ഥാനത്തുടനീളം വന്‍ വില്‍പ്പനയാണ് നടന്നുവന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ സി.എല്‍ ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തേയില കണ്ടെത്തിയത്.

തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് എത്തിക്കുന്ന തേയില കോയമ്പത്തൂരിലെ പ്ലാന്റിലാണ് രാസവസ്തുക്കള്‍ കലര്‍ത്തി കൃത്രിമ നിറം നല്‍കുന്നത്. തുടര്‍ന്ന് പാക്കിംഗ് യൂണിറ്റുകള്‍ വഴി കേരളത്തിലെ വിവിധ ജില്ലകളിലേക്കെത്തും. പാലക്കാട് സ്വദേശി മണികണ്ഠന്റെ ഉടമസ്ഥതയില്‍ നാല് മാസക്കാലമായി മണ്ണൂത്തിയില്‍ പായ്ക്കിംഗ് കേന്ദ്രം പ്രവര്‍ത്തിച്ച് വരികയായിരുന്നു. ചായപ്പൊടിയുടെ കവറില്‍ ഊട്ടിയിലെ കമ്പനിയുടെ വിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിടികൂടിയ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News