അനുകൂല രാഷ്ട്രീയസാഹചര്യം സൃഷ്ടിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കണം; തീരുമാനമായില്ലെങ്കില്‍ ബിജെപി സഖ്യം വിടുമെന്ന സൂചന നല്‍കി പിഡിപി

ശ്രീനഗര്‍: അനുകൂല രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കൂയെന്ന് പിഡിപി നേതാവും നിയുക്ത കാശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ഇതിനായി ഒരു മാര്‍ഗരേഖ ഒരുക്കണമെന്നും എന്നാല്‍ പ്രഖ്യാപനം ബ്ലാക്‌മെയ്‌ലിംഗ് തന്ത്രമായി ആരും കരുതേണ്ടെന്നും അവര്‍ പറഞ്ഞു. കേന്ദ്രം നടപടിയെടുത്തില്ലെങ്കില്‍ ബിജെപിയുമായി സഖ്യം പിരിയാന്‍ മടിക്കില്ലെന്നും മെഹബൂബ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് നിരവധി പ്രശ്‌നങ്ങളാണുള്ളത്. ഇവയെ നേരിടാനും സര്‍ക്കാര്‍ രൂപീകരിക്കാനും കേന്ദ്രത്തിന്റെയും സംസ്ഥാന ബിജെപി നേതൃത്വത്തിന്റെയും പിന്തുണയും ഉറപ്പുകളും അത്യാവശ്യമാണ്. അത് സംഭവിച്ചില്ലെങ്കില്‍ ഇപ്പോഴത്തെ സാഹചര്യം തുടരുമെന്നും മെഹബൂബ പാര്‍ട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here