തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് നവാസ് ഷെരീഫ്; ചര്‍ച്ച ഉടന്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ

ദില്ലി: ഇന്ത്യ പാക്കിസ്ഥാന്‍ ചര്‍ച്ച ഉടന്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാശ്മീര്‍ ഉള്‍പ്പെടെ വിവാദവിഷയങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂവെന്നും നവാസ് ഷെരീഫ് പറഞ്ഞു.

പാക്കിസ്ഥാന്‍ അധീന കാശ്മീരിലുള്ള മുസാഫര്‍പൂറില്‍ കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിലാണ് ഇന്ത്യ പാക്ക് ഉഭയകക്ഷി ചര്‍ച്ച ഉടന്‍ പുനരാരംഭിക്കാനുകുമെന്ന് നവാസ് ഷെരീഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കാശ്മീര്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആരോഗ്യപരമായ ചര്‍ച്ചകള്‍ മാത്രമാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പോംവഴിയെന്നും നവാസ് ഷെരീഫ് പറഞ്ഞു.

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണ്. പാക്കിസ്ഥാനാണ് തീവ്രവാദ ഭീഷണി ഏറ്റവും കൂടുതലായി നേരിടുന്ന രാജ്യം. അതുകൊണ്ടുതന്നെ തീവ്രവാദം അവസാനിപ്പേക്കേണ്ടത് പാക്കിസ്ഥാന്റെ ആവശ്യമാണ്. ഇന്ത്യമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നും നവാസ് ഷെരീഫ് പറഞ്ഞു.

നിരന്തരമായ ചര്‍ച്ചകളിലൂടെ മാത്രമേ ഈ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയൂവെന്നും നവാസ് ഷെരീഫ് അഭിപ്രായപ്പെട്ടു. പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യ പാക് സെക്രട്ടറി തല ചര്‍ച്ച സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നവാസ് ഷെരീഫിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News