തായ്‌പേ: തായ്‌വാനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മൂന്നു മരണം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. തയ്‌നാന്‍ നഗരത്തിലെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. സംഭവത്തില്‍ 150ഓളം പേര്‍ക്ക് പരുക്കേറ്റു.
രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. നിരവധിപ്പേര്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 300ല്‍ അധികം ആള്‍ക്കാരെ സുരക്ഷ സേന പുറത്തെടുത്തു. ആള്‍ക്കാര്‍ താമസിച്ചിരുന്ന കെട്ടിടങ്ങളാണ് തകര്‍ന്ന് വീണതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഉണ്ടാകുമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെര അറിയിച്ചിട്ടുണ്ട്. 40 സെക്കന്റോളം ഭൂചലനം നീണ്ട് നിന്നതായാണ് വിവരം.
Get real time update about this post categories directly on your device, subscribe now.
Discussion about this post