നയന്‍താരയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു; തടിയൂരിയത് മണിക്കൂറുകള്‍ക്ക് ശേഷം

പ്രശസ്ത ചലച്ചിത്രതാരം നയന്‍താരയെ മലേഷ്യന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെച്ചു. താരത്തിന്റെ പേര് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് പ്രശ്‌നമായത്.

ഡയാന മറിയം കുര്യന്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ പാസ്‌പോര്‍ട്ടിലുണ്ടായിരുന്നത് നയന്‍താര എന്നാണ്. രണ്ടു പേരുകളും കണ്ടത്തോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയമായി. തുടര്‍ന്നാണ് താരത്തെ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തിയത്. വ്യാഴാഴ്ച വൈകിട്ട് മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ നയന്‍സിനെ വിമാനത്താവളത്തില്‍ തടഞ്ഞു നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ചലച്ചിത്രപ്രവര്‍ത്തകരും താരവും സത്യാവസ്ഥ ബോധ്യപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് തടിയൂരാന്‍ സാധിച്ചത്.

വിക്രം നായകനാകുന്ന ഇരുമുഗന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നയന്‍സ് മലേഷ്യയിലെത്തിയത്. രഹസ്യാന്വേഷകയുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. ഇതാദ്യമായാണ് വിക്രം- നയന്‍താര ജോഡികള്‍ ഒന്നിക്കുന്നത്. ചിത്രത്തില്‍ രണ്ട് റോളുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. നിത്യാ മേനോനും ചിത്രത്തില്‍ മറ്റൊരു വേഷത്തിലെത്തുന്നുണ്ട്. ആനന്ദ് ശങ്കറാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം. ഷൂട്ടിംഗ് മലേഷ്യയില്‍ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News