‘അയാള്‍ ആ മരണം അര്‍ഹിച്ചിരുന്നു’; ജീവന് വേണ്ടി യാചിക്കുന്ന ഗദ്ദാഫിയുടെ ദൃശ്യങ്ങള്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

ലിബിയന്‍ ഭരണാധികാരി ഗദ്ദാഫി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്ത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിമതസേനയുടെ പിടിയിലായ ഗദ്ദാഫി തന്നെ കൊല്ലരുതെന്ന് യാചിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ചോരയില്‍ മുങ്ങിനില്‍ക്കുന്ന ഗദ്ദാഫിയും ആയുധധാരികളായ വിമത സേനാംഗങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്. ഒരാള്‍ ഗദ്ദാഫിയുടെ തലയ്ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്നതും ഗദ്ദാഫി തന്നെ വെടിവെയ്ക്കരുതെന്ന് അപേക്ഷിക്കുന്നതും കാണാം.

അയ്മാന്‍ അല്‍മാനി എന്ന പ്രക്ഷോഭകാരിയാണ് വീഡിയോ പകര്‍ത്തിയത്. ഗദ്ദാഫി ആ മരണം അര്‍ഹിച്ചിരുന്നുവെന്നും ഇസ്ലാമിന് നിരക്കാത്ത കാര്യങ്ങളാണ് ഗദ്ദാഫി ചെയ്തതെന്നും അല്‍മാനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News