ചില പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍; കാര്യങ്ങള്‍ വ്യക്തമായ തെളിവുകളോടെ; ബിജു ഇന്ന് സരിതയെ ക്രോസ് വിസ്താരം നടത്തും

കൊച്ചി: സോളാര്‍ കമ്മീഷന് മുമ്പാകെ ചില പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍. വ്യക്തമായ തെളിവുകളോട് കൂടിയ കാര്യങ്ങളാകും പറയുകയെന്നും ബിജു പറഞ്ഞു. ബിജുവിനെ സോളാര്‍ കമ്മീഷനില്‍ ഹാജരാക്കി.

അതേസമയം, കമ്മീഷന് മുന്നില്‍ സരിത നായരുടെ ക്രോസ് വിസ്താരം ഇന്നും തുടരും. വിവിധ കക്ഷികള്‍ക്കൊപ്പം ബിജുവും സരിതയെ ഇന്ന് ക്രോസ് വിസ്താരം നടത്തുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ ഫോണ്‍ ചെയ്തതിന്റെ രേഖകള്‍ സരിത ഇന്നലെ കമ്മിഷനില്‍ ഹാജരാക്കിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഇന്ന് ഹാജരാക്കുമെന്ന് സരിത അറിയിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here