സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന് എകെ ആന്റണി; സോളാറില്‍ അന്തിമറിപ്പോര്‍ട്ട് വരുന്ന വരെ പ്രതിപക്ഷം ക്ഷമ കാണിക്കണം

കൊച്ചി: കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ. ആന്റണി. ബിജെപിക്ക് കേരള ഭരണത്തിന്റെ അയലത്ത് പോലും എത്താന്‍ കഴിയില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴുള്ള കേരളമാണോ ഇന്ന് എന്ന് നോക്കണമെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ കേസില്‍ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ പ്രതിപക്ഷം ക്ഷമ കാണിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷത്തിന് പ്രതിഷേധിക്കാമെന്നും എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാമെന്നും ആന്റണി പറഞ്ഞു.

എല്ലാ കാര്യങ്ങളും വിലയിരുത്തിയാണ് ജനം വോട്ട് ചെയ്യുന്നത്. ചില വിവാദങ്ങള്‍ ഉണ്ടായി എന്നത് സത്യമാണ്. സോളാറുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനെയോ യുഡിഎഫിനെയോ പ്രതികൂലമായി ബാധിക്കില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here