തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കില്ല; വിഎസിന്റെ പരാതി തമ്പാനൂര്‍ പൊലീസ് തള്ളി; ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്ന് പൊലീസ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സരിതാ നായരെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം. തമ്പാനൂര്‍ രവിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതി തള്ളി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് പൊലീസ് നിയമോപദേശം തേടിയത്.

പൊതുപ്രവര്‍ത്തകനായ പി.കെ രാജു ഡിജിപിക്ക് നല്‍കിയ പരാതിയും നേരത്തെ തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News