വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സരിത; ചിലര്‍ ഇടപെട്ട് കേസ് മരവിപ്പിച്ചു; അബ്ദുള്ളക്കുട്ടിക്കെതിരെ നല്‍കിയ പരാതി സത്യസന്ധം

കൊച്ചി: വാട്‌സ്ആപ്പ് വഴി തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ആലപ്പുഴയിലെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സരിതാ നായര്‍. പിടിച്ചെടുത്ത ലാപ്പ്‌ടോപ്പില്‍ ചില സ്വകാര്യകാര്യം സോളാറുമായി ബന്ധപ്പെട്ട ഫയലുകളുമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ ചിലരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപ്പെട്ട് ആ കേസ് മരവിപ്പിക്കുകയായിരുന്നെന്നും സരിത പറഞ്ഞു.

അബ്ദുള്ളക്കുട്ടിക്കെതിരെ നല്‍കിയ പരാതി സത്യസന്ധമായിരുന്നു. അതില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും സരിത കമ്മീഷന്‍ മുമ്പാകെ പറഞ്ഞു. പൊലീസ് അസോസിയേഷന്‍ പ്രതിനിധി ആവശ്യപ്പെട്ടത് 40 ലക്ഷം രൂപയായിരുന്നു. സാമ്പത്തികപ്രതിസന്ധി കാരണം 20 ലക്ഷമാണ് നല്‍കിയതെന്നും സരിത പറഞ്ഞു.

ബിജു രാധാകൃഷ്ണനും താനും നല്ല ബന്ധത്തിലല്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് ബിജുവിന്റെ ലക്ഷ്യമെന്നും സരിത പറഞ്ഞു. ബിജുവിന്റെ ക്രോസ് വിസ്താരം രഹസ്യമായി നടത്താനും കമ്മീഷന്‍ തീരുമാനിച്ചു. വിസ്താരം നടക്കുമ്പോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ശിവരാജനും കമ്മിഷന്റെ ഉദ്യോഗസ്ഥരും മാത്രമേ ഉണ്ടാവുകയുള്ളൂ. ശിവരാജന്റെ ചേംബറിലാവും വിസ്താരം നടക്കുക. സരിതയെ ക്രോസ് വിസ്താരം നടത്താന്‍ ബിജുവിന് നേരത്തെ കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. ബിജുവിന്റെ അഭിഭാഷകന്‍ അഡ്വ. മോഹന്‍കുമാര്‍ വക്കാലത്ത് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് നേരിട്ട് ക്രോസ് വിസ്താരത്തിന് അനുമതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News