സിപിഐഎം 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം മുഖ്യമന്ത്രി പറഞ്ഞിട്ടെന്ന് സരിത; അറസ്റ്റിലായതിന് ശേഷം പറഞ്ഞതെല്ലാം കോണ്‍ഗ്രസ് നിര്‍ദ്ദേശാനുസരണം എന്നും സരിത

കൊച്ചി: സോളാര്‍ തട്ടിപ്പിലെ വസ്തുതകള്‍ തുറന്നു പറയാന്‍ സിപിഐഎം 10 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍. അറസ്റ്റിലായതിന് ശേഷം ശേഷം പറഞ്ഞതെല്ലാം കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശാനുസരണമാണ്. സോളാര്‍ തട്ടിപ്പില്‍ നിജസ്ഥിതി തുറന്നു പറയണം എന്നാവശ്യപ്പെട്ട് സമീപിച്ചയാളെ അറിയില്ല. ഇപി ജയരാജന്‍ പറഞ്ഞിട്ടാണ് വരുന്നതെന്ന് പരിചയപ്പെടുത്തിയ പ്രശാന്ത് എന്ന ഒരാള്‍ വന്നു എന്നും സരിത എസ് നായര്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ നീങ്ങാന്‍ പത്ത് കോടി രൂപ ഇയാള്‍ വാഗ്ദാനം ചെയ്തു. ഇയാള്‍ കമ്യൂണിസ്റ്റുകാരനാണോ എന്ന് അറിയില്ല എന്നും സോളാര്‍ കമ്മീഷന് മുമ്പാകെ സരിത മൊഴി നല്‍കി. ഇപി ജയരാജന്‍ പറഞ്ഞിട്ടാണ് അയാള്‍ വന്നത് എന്ന് പറയാന്‍ മുഖ്യമന്ത്രിയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷനിലെ വിസ്താരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്.

ഗൂഡാലോചനയുടെ ഭാഗമായാണ് സരിത ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, സത്യം തുറന്ന് പറയുന്നത് എങ്ങനെ ഗൂഡാലോചനയാകും എന്നായിരുന്നു മറുപടി. ബിജു രാധാകൃഷ്ണന്‍ നടത്തിയ രഹസ്യ വിസ്താരത്തിന്റെ കാര്യങ്ങള്‍ പുറത്തു പറയില്ല എന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News