കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു; രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിനു കൈമാറി

കണ്ണൂര്‍: കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി ജില്ലാ നേതൃത്വത്തിനു കൈമാറി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി ജാമ്യവ്യവസ്ഥ ഇളവു ചെയ്ത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ കാരായി രാജന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് കാരായി രാജന്‍ തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് കാരായി രാജനെ പാര്‍ട്ടി തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാതിരുന്ന കാരായി രാജന്‍ ജില്ലയില്‍ പ്രവേശിക്കാതെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നതും. തുടര്‍ന്ന് ഭരണഘടനാ പരമായ അവകാശങ്ങള്‍ നിര്‍വഹിക്കാനും ഭരണം നടത്താനും ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരായിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here