ഹാഷിം അംല മുതല്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ വരെ; ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതായ താരങ്ങള്‍

ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ കോടികള്‍ മുടക്കി പുതിയ കളിക്കാരെ അടക്കം വാങ്ങിയപ്പോഴും ആര്‍ക്കും വേണ്ടാതെ പോയ ചില താരങ്ങളുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല മുതല്‍ ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ വരെ ഇതില്‍ ഉള്‍പ്പെടും. മാര്‍ട്ടിന്‍ ഗുപ്ടിലിനെ രണ്ടുതവണ ലേലത്തില്‍ വച്ചിട്ടും ഒരു ടീമുകളും എടുക്കാന്‍ തയ്യാറായില്ല. ഇന്ത്യന്‍ താരം ചേതശ്വര്‍ പുജാരയും ലേലത്തില്‍ പോയില്ല. താരലേലത്തില്‍ ആരും ഏറ്റെടുക്കാതെ പോയ താരങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.

മാര്‍ട്ടിന്‍ ഗുപ്ടില്‍-ന്യൂസിലാന്‍ഡ് ( 50 ലക്ഷം രൂപയായിരുന്നു ഗുപ്ടിലിന്റെ അടിസ്ഥാനവില)

റിലീ റൂസോ-ദക്ഷിണാഫ്രിക്ക ( 1 കോടി രൂപയായിരുന്നു അടിസ്ഥാന വില)

ചേതേശ്വര്‍ പുജാര-ഇന്ത്യ (50 ലക്ഷം അടിസ്ഥാനവില)

ഹാഷിം അംല-ദക്ഷിണാഫ്രിക്ക (1 കോടി രൂപ അടിസ്ഥാനവില)

ജോര്‍ജ് ബെയ്‌ലി-ഓസ്‌ട്രേലിയ (1 കോടി രൂപ അടിസ്ഥാനവില)

സുബ്രഹ്മണ്യം ബദരിനാഥ്-ഇന്ത്യ(50 ലക്ഷം അടിസ്ഥാനവില)

മഹേള ജയവര്‍ധനെ-ശ്രീലങ്ക(1.5 കോടി അടിസ്ഥാനവില)

മൈക് ഹസി-ഓസ്‌ട്രേലിയ(2 കോടി അടിസ്ഥാനവില)

ഉസ്മാന്‍ ഖവാജ-ഓസ്‌ട്രേലിയ(1 കോടി അടിസ്ഥാന വില)

ഷെയ്ന്‍ ഡൗറിക്-വെസ്റ്റ്ഇന്‍ഡീസ്(30 ലക്ഷം അടിസ്ഥാനവില)

മുഷ്ഫിഖുര്‍ റ്ഹമാന്‍-ബംഗ്ലാദേശ്(30 ലക്ഷം അടിസ്ഥാനവില)

ജോണ്‍സണ്‍ ചാള്‍സ്-വെസ്റ്റ്ഇന്‍ഡീസ്(30 ലക്ഷം അടിസ്ഥാനവില)

ബ്രാഡ് ഹാഡിന്‍-ഓസ്‌ട്രേലിയ(1.5 കോടി അടിസ്ഥാനവില)

മോണ്‍ വാന്‍ വിക്-ദക്ഷിണാഫ്രിക്ക(30 ലക്ഷം അടിസ്ഥാനവില)

ബെന്‍ ഡങ്ക്-ഓസ്‌ട്രേലിയ(30 ലക്ഷം അടിസ്ഥാനവില)

കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്-ഓസ്‌ട്രേലിയ(അടിസ്ഥാനവില 10 ലക്ഷം)

മനോജ് തിവാരി-ഇന്ത്യ(1 കോടി അടിസ്ഥാനവില)

രവി ബൊപ്പാര-ഇംഗ്ലണ്ട്(അടിസ്ഥാനവില 1 കോടി)

തിലകരത്‌നെ ദില്‍ഷന്‍-ശ്രീലങ്ക(1.5 കോടി അടിസ്ഥാനവില)

ഡാരന്‍ സമി-വെസ്റ്റ്ഇന്‍ഡീസ്(50 ലക്ഷം അടിസ്ഥാനവില)

നഥാന്‍ ലിയോണ്‍-ഓസ്‌ട്രേലിയ(അടിസ്ഥാനവില 1 കോടി)

കാമറൂണ്‍ ബോയ്‌സി-ഓസ്‌ട്രേലിയ(അടിസ്ഥാനവില 50 ലക്ഷം)

ജോ ബേണ്‍സ്-ഓസ്‌ട്രേലിയ(അടിസ്ഥാനവില 1 കോടി)

ഡേവിഡ് ഹസി-ഓസ്‌ട്രേലിയ(അടിസ്ഥാനവില 1 കോടി)

ഡാരന്‍ ബ്രാവോ-വെസ്റ്റ്ഇന്‍ഡീസ്(50 ലക്ഷം അടിസ്ഥാനവില)

ആഡം വോഗ്‌സ്-ഓസ്‌ട്രേലിയ(1 കോടി അടിസ്ഥാനവില)

കാമറൂണ്‍ വൈറ്റ്-ഓസ്‌ട്രേലിയ(1.5 കോടി അടിസ്ഥാനവില)

നഥാന്‍ മക്കുല്ലം-ന്യൂസിലാന്‍ഡ്(അടിസ്ഥാനവില 50 ലക്ഷം)

വെര്‍നണ്‍ ഫിലാണ്ടര്‍-ദക്ഷിണാഫ്രിക്ക(50 ലക്ഷം അടിസ്ഥാനവില)

മര്‍ലോണ്‍ സാമുവല്‍സ്-വെസ്റ്റ്ഇന്‍ഡീസ്(അടിസ്ഥാനവില 50 ലക്ഷം)

കെവിന്‍ ഒബ്രിയാന്‍-അയര്‍ലണ്ട്(30 ലക്ഷം അടിസ്ഥാനവില)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel