വിവാഹിതയായ പെണ്‍സുഹൃത്തിനെ സെല്‍ഫി എടുത്ത ശേഷം കൊലപ്പെടുത്തി ; ചിത്രം യുവാവ് വാട്‌സ്ആപില്‍ പ്രൊഫൈല്‍ ചിത്രമാക്കി; പ്രതിയെ പൊലീസ് തെരയുന്നു

ഡെറാഡൂണ്‍: വിവാഹിതയായ പെണ്‍സുഹൃത്തിനെ യുവാവ് സെല്‍ഫി എടുത്ത ശേഷം കൊലപ്പെടുത്തി. സെല്‍ഫി പിന്നീട് വാട്‌സ്ആപ്പില്‍ പ്രൊഫൈല്‍ ചിത്രമാക്കിയ യുവാവ് വാട്‌സ്ആപ്പിന്റെ സ്റ്റാറ്റസും മാറ്റി. സുഹൃത്തിനെതിരെ അപഹാസ്യമായ പരാമര്‍ശം നടത്തുന്ന വാക്കുകളാണ് സ്റ്റാറ്റസില്‍ യുവാവ് ഉപയോഗിച്ചത്. ആഷിഷ് കുമാര്‍ എന്ന 27കാരനാണ് തന്റെ സുഹൃത്തായ ഗുര്‍പ്രീത് കൗറിനൊപ്പം സെല്‍ഫി എടുത്തശേഷം ഗുര്‍പ്രീതിനെ കഴുത്തറുത്തു കൊന്നത്. ഇതേചിത്രവും സഹിതം ആഷിഷ് സുഹൃത്തുക്കള്‍ക്ക് താന്‍ അവളെ കൊലപ്പെടുത്തിയതായി സൂചിപ്പിക്കുന്ന മെസേജും അയച്ചു. പ്രതി ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഇരുചക്ര വാഹനത്തില്‍ പ്രേം നഗറിലെ ഒരു ടീ എസ്റ്റേറ്റിലെത്തിയ ഇരുവരും അവിടെയിരുന്ന് സെല്‍ഫി എടുത്തു. ശേഷം ഗുര്‍പ്രീത് പോകാന്‍ എഴുന്നേറ്റപ്പോള്‍ കഴുത്തില്‍ തുണിമുറുക്കി ആശിഷ് ഗുര്‍പ്രീതിനെ കൊലപ്പെടുത്താന്‍ നോക്കി. അതു വിജയിക്കാതായപ്പോള്‍ മൂര്‍ച്ചയേറിയ ഒരു ആയുധമെടുത്ത് കഴുത്തറുത്തു കൊല്ലുകയായിരുന്നു. ഗുര്‍പ്രീതിന്റെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴേക്കും ആശിഷ് രക്ഷപ്പെട്ടിരുന്നു.

ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും ഗുര്‍പ്രീതിനു മറ്റു പലരോടും ഉണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് കരുതുന്നു. എന്നാല്‍, യഥാര്‍ത്ഥ കാരണം ഇപ്പോഴും ആര്‍ക്കും അറിയില്ല. ഗുര്‍പ്രീതും ഭര്‍ത്താവ് ഗുര്‍ജീതും നേരത്തെ ആശിഷിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. രണ്ടുമാസം മുമ്പ് ഇരുവരും മറ്റൊരു വീട്ടിലേക്ക് താമസം മാറി. ഗുര്‍ജീത് പറയുന്നത് ആശിഷ് അവരില്‍ നിനന്നും 2 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും തിരിച്ചു കൊടുക്കാന്‍ മടി കാണിച്ചിരുന്നെന്നുമാണ്. തമസം മാറിയതിനു ഭാര്യയെ ആശിഷ് സ്ഥിരമായി ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും ഗുര്‍ജീത് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here