ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്ത 16കാരന്‍ റിമാന്‍ഡില്‍; ഭേദഗതി ചെയ്ത നിയമം അനുസരിച്ച് മുതിര്‍ന്ന വ്യക്തിയായി കണക്കാക്കി വിചാരണ ചെയ്യും

മെയിന്‍പുരി (ഉത്തര്‍ പ്രദേശ്): ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്ത 16കാരന്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. ബാലനീതി – ശിശു സംരക്ഷണ നിയമം അനുസരിച്ച് അറസ്റ്റിലാവുന്ന പതിനെട്ട് വയസില്‍ താഴെ പ്രായമുള്ള ആദ്യ പ്രതിയാണ് 16കാരന്‍. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്ന ആണുങ്ങളുടെ പ്രായം 18ല്‍ നിന്ന് 16 ആയി കുറച്ചിരുന്നു.

കന്നുകാലിയെ മേയ്ക്കാന്‍ പോയ ഒന്‍പത്കാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ശൈലേന്ദ്ര സിംഗ് പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രപ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജില്ലാ കോടതി ജഡ്ജിയും ചീഫ് മെഡിക്കല്‍ ഓഫീസറും ഇടപെട്ട് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ഇതിലാണ് ബലാത്സംഗം നടന്നതായി വ്യക്തമായത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ജില്ലാ ജയിലിലേക്കാണ് പ്രതിയെ അയച്ചത്. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പതിനാറ് വയസുകഴിഞ്ഞ പ്രതികളെ മുതിര്‍ന്നവരായി കണക്കാക്കും. ഇതനുസരിച്ച് പ്രതിയെ വിചാരണ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News