അര്‍ജന്റീനയുടെ യുവരക്തങ്ങളെ തളച്ച് ജര്‍മന്‍ ക്ലബ് മ്യൂണിക്; ജയം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്

കോഴിക്കോട്: സേഠ് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ യുവരക്തങ്ങളെ മൂന്നടിയില്‍ തളച്ച് ജര്‍മന്‍ ക്ലബ് ടിഎസ്‌വി 1860 മ്യൂണിക്. ഏകപക്ഷീയമെന്നു പറയാവുന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മ്യൂണിക് അര്‍ജന്റീന അണ്ടര്‍ 23 ടീമിനെ തോല്‍പിച്ചു. ആദ്യപകുതിയില്‍ തുടരെ രണ്ടു ഗോളുകള്‍ അടിച്ച് മുന്നിലെത്തിയ മ്യൂണിക് രണ്ടാം പകുതി അവസാനിക്കുന്നതിനു മുമ്പായി ഒരു ഗോള്‍ കൂടിയടിച്ച് വിജയം ഉറപ്പിച്ചു. ഫെലിക്‌സ് ബാസ്ചിസ്മിഡ്, സൈമണ്‍ സെഫറിംഗ്‌സ്, ക്രിസ്ത്യന്‍ കോപ്പെല്‍ എന്നിവരാണ് മ്യൂണികിന്റെ ഗോളുകള്‍ നേടിയത്. 21, 25, 78 മിനുട്ടുകളിലായിരുന്നു ഗോളുകള്‍.

കളി തുടങ്ങിയപ്പോള്‍ മുതല്‍ മ്യൂണിക് ആയിരുന്നു അധികാരം കാണിച്ചത്. അതിന്റെ ഫലം അവര്‍ക്ക് കിട്ടുകയും ചെയ്തു. അര്‍ജന്റീനിയന്‍ ഗോള്‍മുഖത്ത് മ്യൂണിക് നിരന്തരം ആക്രമണം അഴിച്ചു വിട്ടു കൊണ്ടിരുന്നു. 21-ാം മിനുട്ടില്‍ മ്യൂണികിന് അനുകൂലമായി ആദ്യ പെനാല്‍ട്ടി കിക്ക്. ഫെലിക്‌സ് വെബര്‍ എടുത്ത കിക്ക് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത പന്തുതട്ടിയെടുത്ത് ഫെലിക്‌സ് ബാസ്ചിസ്മിഡ് വലയിലാക്കി. തൊട്ടടുത്ത നിമിഷം ലഭിച്ച മറ്റൊരു അവസരം മ്യൂണിക് പാഴാക്കി. എന്നാല്‍, നാലുമിനുട്ട് കഴിഞ്ഞപ്പോള്‍ മ്യൂണിക് വീണ്ടും ലക്ഷ്യം കണ്ടു. 25-ാം മിനുട്ടില്‍ സൈമണ്‍ സെഫറിംഗ്‌സ് ആണ് ഗോള്‍ നേടിയത്.

ആദ്യപകുതിയില്‍ വീണ്ടും മ്യൂണിക് അര്‍ജന്റീനിയന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടു കൊണ്ടിരുന്നു. 78-ാം മിനുട്ടില്‍ മൂന്നാം ഗോളും അടിച്ച് മ്യൂണിക് വിജയം ഉറപ്പിച്ചു. ക്രിസ്ത്യന്‍ കോപ്പലാണ് മൂന്നാം ഗോള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News