‘അച്ഛന്‍ ചീത്തയാണ്; എന്നെയും അമ്മയെയും എന്നും തല്ലും’; കുടുംബത്തെകുറിച്ച് ഉപന്യാസം എഴുതാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ പത്തുവയസ്സുകാരിയുടെ കുറിപ്പ് ഇങ്ങനെ

കൊല്‍ക്കത്ത: ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളോട് ഉപന്യാസം എഴുതാന്‍ ആവശ്യപ്പെട്ടതായിരുന്നു. വിഷയം എന്റെ കുടുംബം. എന്നാല്‍, സ്വതവേ ക്ലാസില്‍ ശാന്തയായ പത്തുവയസ്സുകാരി എഴുതി നല്‍കിയ ഉപന്യാസം വായിച്ച ടീച്ചര്‍ പോലും അമ്പരന്നു. അതില്‍ എഴുതിയിരുന്നത് ഇങ്ങനെ. എന്റെ അച്ഛന്‍ ചീത്തയാണ്. അമ്മയെ എന്നും തല്ലും. ഞാനും അമ്മയും എല്ലാ ദിവസവും കരയും. എന്നെയും അച്ഛന്‍ അടിക്കാറുണ്ട്. ഇതാണെന്റെ കുടുംബം. ഞാന്‍ വളര്‍ന്നു വലുതായാല്‍ ഉറപ്പായും എന്റെ അമ്മയെ അച്ഛനില്‍ നിന്നും ഏറെ ദൂരേക്ക് ഞാന്‍ കൊണ്ടു പോകും എന്നും പറഞ്ഞാണ് ഉപന്യാസം അവസാനിക്കുന്നത്.

ഉപന്യാസം വായിച്ച ടീച്ചര്‍ അമ്പരന്നു നില്‍ക്കുകയായിരുന്നു. കാരണം, ക്ലാസില്‍ ശാന്ത സ്വഭാവക്കാരിയും സന്തോഷവതിയുമായി പെരുമാറുന്ന ആ പെണ്‍കുട്ടി ഇത്രയും ദുരന്തത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ആ അധ്യാപിക ചിന്തിച്ചിരുന്നില്ല. ആദ്യം എന്തുചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. പിന്നീട് ഞാന്‍ പ്രിന്‍സിപ്പാളിനോടും സ്‌കൂളിലെ കൗണ്‍സിലറോടും സംസാരിച്ച ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നെന്ന് ടീച്ചര്‍ പറഞ്ഞു. രക്ഷിതാക്കളെ കൗണ്‍സിലിംഗിനു വിധേയരാക്കി. അച്ഛന്റെ മനോഭാവം മാറുന്നതുവരെ രക്ഷിതാക്കളോടു വെവ്വേറെ താമസിക്കാനും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here