ഭാഷയില്‍ ജനാധിപത്യം അന്യമാവുന്നതായി പി സച്ചിദാനന്ദന്‍; ഭാഷയിലെ പുരുഷ മേധാവിത്വത്തിനെതിരെ തുറന്നടിച്ച് സാറാ ജോസഫ്

കോഴിക്കോട്: ഭാഷക്കുള്ളില്‍ ജനാധിപത്യവാദം വൈകാരിക നിലപാടായി മാറുന്നുണ്ടെന്ന് സാഹിത്യകാരന്‍ പി സച്ചിദാനന്ദന്‍. പ്രഥമ കേരള സാഹിത്യാേത്സവത്തില്‍ സാറാ ജോസഫുമായുള്ള അഭിമുഖ സംഭാഷണത്തിലായിരുന്നു സച്ചിദാനന്ദന്റെ കാലിക നിരീക്ഷണം. ഭാഷകളില്‍ അധികാരി വര്‍ഗത്തിന്റെ ആധിപത്യം പരിലസിക്കുന്നതാണ് സച്ചിദാനന്ദന്റെ വിമര്‍ശനത്തിനിടയാക്കിയത്. ഭാഷയുടെ യാഥാസ്ഥിതികവാദം അതിന്റെ സര്‍ഗാത്മകതയെ തടയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാഷയിലെ പുരുഷ മേധാവിത്വത്തിനെതിരെയാണ് സാറാ ജോസഫ് പ്രതികരിച്ചത്. സര്‍ഗശേഷിയില്ലാത്ത എഴുത്ത് ശൂന്യമാണെന്നു പറഞ്ഞ അവര്‍ ഫാസിസത്തിന്റെ അതിപ്രസരത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News