അക്ഷരനഗരിയെ ത്രസിപ്പിച്ച് നവകേരള മാര്‍ച്ച്; കോട്ടയം ജില്ലയിലെ പര്യടനം ഇന്നും തുടരും; ജാഥയില്‍ കണ്ണിയായി ആയിരങ്ങള്‍

കോട്ടയം: അഴിമതി രഹിത-മതനിരപേക്ഷ-വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഇന്നും കോട്ടയം ജില്ലയില്‍ പര്യടനം തുടരും. ഏറ്റുമാനൂര്‍. പാല, കുറുപ്പന്തറ, വൈക്കം എന്നിവിടങ്ങളിലാണ് ഇന്ന് ജാഥക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്.

ഇന്നലെ ജില്ലയില്‍ പ്രവേശിച്ച ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല വരവേല്‍പായിരുന്നു ലഭിച്ചത്. മുണ്ടക്കയം, പൊന്‍കുന്നം, ചങ്ങനാശ്ശേരി, കോട്ടയം നഗരം എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. ആയിരങ്ങളാണ് ജാഥയില്‍ കണ്ണിയാകാന്‍ മോഹിച്ച് ഓരോ കേന്ദ്രങ്ങളിലും ഒഴുകിയെത്തിയത്. കോട്ടയത്തെ യുഡിഎഫ് കോട്ടകൊത്തളങ്ങളില്‍ ചെങ്കൊടി പാറിച്ചു കൊണ്ടാണ് ജനനായകനെ കോട്ടയത്തുകാര്‍ വരവേറ്റത്.

navakerala-march

മുണ്ടക്കയത്തായിരുന്നു ആദ്യത്തെ സ്വീകരണം. സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ ചേര്‍ന്ന് ജാഥാ നായകനെ മുണ്ടക്കയത്തേക്ക് ആനയിച്ചു. വഴിനീളെ ചെങ്കൊടിയേന്തി ആയിരങ്ങള്‍ ജനനായകനെ വരവേറ്റു. ഉച്ചവെയിലിനെ വകവയ്ക്കാതെ ആയിരങ്ങള്‍ സ്വീകരണ കേന്ദ്രത്തില്‍ കാത്തുനിന്നിരുന്നു. മുണ്ടക്കയത്തുനിന്ന് ജാഥ നേരെ പോയത് പൊന്‍കുന്നത്തേക്കായിരുന്നു. ഗ്രാമവീഥികളെ ചെങ്കടലാക്കി ജനസഞ്ചയം സ്വീകരകണ കേന്ദ്രങ്ങളില്‍ ഒഴുകിയെത്തി. ചുവപ്പില്‍ ആറാടിയ സ്വീകരണ കേന്ദ്രങ്ങള്‍ ജനനായകനെ ആവേശഭരിതനാക്കി.

പൊന്‍കുന്നത്തു നിന്നും യാത്ര ചങ്ങനാശ്ശേരിയിലേക്ക്. ജനസഞ്ചയം ഇരമ്പിയെത്തിയ സ്വീകരണം. ചങ്ങനാശ്ശേരിക്കാര്‍ ഹൃദയം നല്‍കി ജനനായകനെ സ്വീകരിച്ചു. കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് ജാഥയ്ക്ക് സമാപനം. പതിനായിരങ്ങള്‍ പങ്കെടുത്ത മഹാസംഗമത്തെ സാക്ഷിയാക്കി ജാഥ ആദ്യദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി. ഓരോ കേന്ദ്രങ്ങളിലും നന്ദി പ്രസംഗത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി പിണറായി വിജയന്‍. ഇടയ്ക്ക് എകെ ആന്റണിക്ക് ചുട്ടമറുപടിയും കൊടുത്തു.

രാവിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് പീരുമേട്ടില്‍ തൊഴിലാളികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തി. വണ്ടിപ്പെരിയാര്‍, പീരുമേട് മേഖലകളിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ നേര്‍ക്കാഴ്ച പ്രതിഫലിപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ച. പീരുമേട് ഗവണ്‍മെന്റ് സ്‌കൂളിലെ കുട്ടികളുടെ ദുരിതപൂര്‍ണമായ പഠനാവസ്ഥ അധ്യാപകരും രക്ഷിതാക്കളും പിണറായിയുടെ ശ്രദ്ധയില്‍പെടുത്തി. കേന്ദ്രപദ്ധതി പ്രകാരം 13 അധ്യാപകരുടെ കുറവാണ് സ്‌കൂളിലുള്ളത്. പരാതിയില്‍ ഇടപെടാമെന്ന പിണറായിയുടെ വാക്കുകള്‍ ഉറച്ച വിശ്വാസത്തോടെയാണ് രക്ഷിതാക്കളും അധ്യാപകരും ശ്രവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News