സുഭാഷ് ചന്ദ്രബോസിന്റെ മരണം വിമാനാപകടത്തെ തുടര്‍ന്നാണെന്ന് സന്തതസഹചാരി; ബോസ് മരിച്ചത് സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍

ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസ് തായ്‌വാനിലെ വിമാനാപകടത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ബോസിന്റെ സന്തതസഹചാരിയുടെ സ്ഥരീകരണം. ജപ്പാനില്‍ ബോസിന്റെ വിവര്‍ത്തകനായി പ്രവര്‍ത്തിച്ച കസുനോറി കനിസുകയാണ് തന്റെ ഡയറിക്കുറിപ്പില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. യുകെ ഈ ഡയറിക്കുറിപ്പുകള്‍ ബോസിന്റെ വിവരങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

1943 മുതല്‍ 1945 വരെ ബോസിന്റെ വിവര്‍ത്തകനായി പ്രവര്‍ത്തിച്ച കുനിസുകയുടെ ഡയറിക്കുറിപ്പില്‍ 1945ല്‍ തായ്‌വാനിലെ വിമാനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ബോസ് തായ്‌പെയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ബോസിന്റെ വിവരങ്ങള്‍ രെഖപ്പെടുത്തിയിരിക്കുന്ന യുകെയുടെ bosefiles.info സൈറ്റില്‍ ഈ ഡയറിക്കുറിപ്പുകളുടെ വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

98 വയസുകാരനായ കനിസുക, പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കുറിപ്പുകള്‍ തന്റേത് തന്നെയെന്നും സ്ഥരീകരിച്ചു. ബോസിന്റെ 119-ാം ജന്മ വാര്‍ഷികദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട 100 രഹസ്യഫയലുകളില്‍ വിമാനപകട സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. യാത്രക്കാര്‍ ആയിരുന്ന 14 പേരില്‍ നിന്നും രക്ഷപ്പെട്ട ഏഴുപേരില്‍ ഒരാളായ ക്യാപ്റ്റന്‍ അരായിയും വിമാനാപകടത്തില്‍ ബോസിന് ഗുരുതര പരുക്ക് പറ്റിയെന്ന് ഡയറിയില്‍ കുറിച്ചിരുന്നു.

സൈനിക ആശുപത്രിയില്‍ വച്ച് മരിച്ചെന്ന് ചികിത്സിച്ച രണ്ട് ഡോക്ടര്‍മാരും നെഴ്‌സും 1974ലെ കോഷലാ അന്വേഷണ കമ്മീഷനില്‍ വെളിപ്പെടുത്തിയിരുന്നു. ബോസിന്റേതെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭംസ്മം ഡിഎന്‍എ പരിശോധന നടത്തണമെന്ന് മകള്‍ അനിതാ ബോസും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബോസിന്റെ വിമാനപകട മരണം സ്ഥിരീകരിച്ച് യുകെ വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News