മോദി ലാഹോറില്‍ വച്ച് ദാവൂദ് ഇബ്രാഹിമിനെ കണ്ടെന്ന് അസം ഖാന്‍; കൂടിക്കാഴ്ച്ച നവാസ് ഷെരീഫിന്റെ വസതിയില്‍; ആരോപണം നിഷേധിച്ച് കേന്ദ്രം

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിയില്‍ വച്ച് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ കണ്ടെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍. ലാഹോറിലെ മിന്നല്‍ സന്ദര്‍ശനത്തിനിടെയാണ് ഷെരീഫിന്റെ വസതിയില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയതെന്ന് അസം ഖാന്‍ പറയുന്നു.

ഇക്കാര്യം മോദി നിഷേധിച്ചാല്‍ തെളിവു നല്‍കാമെന്നും ആരൊക്കെയാണ് അടച്ചിട്ട വാതിലിന് പിന്നില്‍ മോദിയെ കണ്ടതെന്ന് പറയാമെന്നും അസം ഖാന്‍ വെല്ലുവിളിച്ചു. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചാണ് മോദി ലാഹോര്‍ സന്ദര്‍ശനം നടത്തിയതെന്നു അദ്ദേഹം പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിനെ കണ്ടുവെന്ന അസം ഖാന്റെ ആരോപണം കേന്ദ്രസര്‍ക്കാര്‍ തള്ളി. അടിസ്ഥാനരഹിതമായ ആരോപണമാണ് അസംഖാന്‍ ഉന്നയിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News